ബിജെപി തൂത്തുവാരും !..മോഡി തുടരും. കേരളത്തിൽ യുഡിഎഫ്. എക്സിറ്റ് പോൾ സർവേഫലങ്ങളിൾ അമ്പരന്ന് കോൺഗ്രസ് !..

ന്യൂഡൽഹി :ബിജെപി വീണ്ടും ഇന്ത്യ തൂത്തുവാരും.മോഡി വീണ്ടും ഭരിക്കും !! 17–ാം ലോക്സഭയിലേക്കുള്ള എക്സിറ്റ് പോൾ സർവേഫലങ്ങൾ പുറത്തുവന്നപ്പോൾ കോൺഗ്ര ക്യാംപുകൾ അമ്പരപ്പിലാണ് . നരേന്ദ്ര മോദി തന്നെ അധികാരത്തിൽ തുടരുമെന്നതിന്റെ സൂചനകളാണ് എക്സിറ്റ് പോൾ സർവേ ഫലങ്ങൾ നൽകുന്നത്.
306 സീറ്റുകൾ മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎക്ക് നൽകി ടൈംസ് നൗ – വിഎംആർ എക്സിറ്റ് പോൾ ഫലം. യുപിഎക്ക് 132 സീറ്റുകളും, മറ്റുള്ളവർക്ക് 104 സീറ്റുകളും ടൈംസ് നൗ. ബിജെപി ഒറ്റക്ക് 300 സീറ്റ് കടക്കും എന്ന് ടൈംസ് നൗ പറയുന്നില്ല. പക്ഷേ എൻഡിഎ മുന്നണി 300 സീറ്റുകൾ നേടുമെന്ന് ടൈംസ് നൗ വ്യക്തമായി പറയുന്നു. റിപ്പബ്ലിക് – സീവോട്ടർ സർവേപ്രകാരം എൻഡിഎ 287 സീറ്റുകൾ സ്വന്തമാക്കും. യുപിഎ 129ഉം മറ്റുള്ളവർ 127ഉം സീറ്റുകൾ സ്വന്തമാക്കുമെന്നും പറയുന്നു.

ഇന്ത്യ ടുഡെ – ആക്സിസ് സർവേ പ്രകാരം കേരളത്തിൽ യുഡിഎഫിന് 15 മുതൽ 16 വരെ ലഭിച്ചേക്കുമെന്നാണ് പ്രവചനം. എൽഡിഎഫിന് മൂന്നു മുതൽ അഞ്ചുവരെ സീറ്റുകളും എൻഡിഎയ്ക്ക് ഒരു സീറ്റും ലഭിച്ചേക്കാം. എൻഡിഎ തിരുവനന്തപുരത്ത് വിജയിച്ചേക്കുമെന്നാണ് ഇന്ത്യാ ടുഡെ പ്രവചിക്കുന്നത്. കേരളത്തിലെ സീറ്റു പ്രവചനവുമായി മനോരമ ന്യൂസ് – കാർവി ഇൻസൈറ്റ്സ് എക്സിറ്റ് പോൾ ഫലവും പുറത്തുവന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വോട്ട് ശതമാനം ഈ മൂന്ന് മുന്നണികൾക്കുമിടയിൽ ഇങ്ങനെയാണ് :

എൻഡിഎ: 41.1%, യുപിഎ: 31.7%, മറ്റുള്ളവർ: 27.2%

ഇത്തവണ വോട്ട് ശതമാനം ബിജെപി കൂട്ടുമെന്ന് തന്നെയാണ് എൻഡിഎയ്ക്ക് വോട്ട് ശതമാനം കൂടുന്നതിലൂടെ ടൈംസ് നൗ പ്രവചിക്കുന്നത്.വിവിധ പാർട്ടികൾക്ക് കിട്ടുന്ന ആകെ മൊത്തം സീറ്റുകൾ ഇങ്ങനെയാണ്:ബിജെപിക്ക് ആകെ 262 സീറ്റുകൾ കിട്ടും, കോൺഗ്രസിന് 78 സീറ്റുകൾ മാത്രം. പ്രതിപക്ഷ മഹാസഖ്യം രൂപീകരിക്കാൻ പക്ഷേ, കോൺഗ്രസിന് കഴിയില്ല. ബിജെപി സഖ്യകക്ഷികളെയെല്ലാം ചേർത്ത് എൻഡിഎ സർക്കാരുണ്ടാക്കുമെന്നും ടൈംസ് നൗ പറയുന്നു.

യുപിയിൽ 48 ശതമാനം വോട്ട് ബിജെപിക്കെന്ന് ആക്സിസ് മൈ ഇന്ത്യ

യുപിയിൽ 48 ശതമാനം വോട്ട് ബിജെപിക്കെന്ന് ആക്സിസ് മൈ ഇന്ത്യ. കഴിഞ്ഞ തവണത്തേക്കാൾ നാല് ശതമാനം വോട്ടിന്റെ വർദ്ധനവാണ് ഉണ്ടാവുക. എസ്‌പി-ബിഎസ്‌പി മഹാസഖ്യത്തിന് 38 ശതമാനം വോട്ട് മാത്രമേ ലഭിക്കൂ.

സിഎൻഎൻ ന്യൂസ് 18 പ്രവചനം: എൻഡിഎക്ക് 336 സീറ്റ്

സിഎൻഎൻ ന്യൂസ് 18 എക്സിറ്റ് പോളിൽ എൻഡിഎക്ക് 336 സീറ്റ് ലഭിക്കുമെന്ന് പ്രവചനം. യുപിഎക്ക് 82 സീറ്റുമാണ് ഈ സർവേയിൽ പ്രവചിക്കുന്നത്.

ബിജെപി കേവല ഭൂരിപക്ഷം തൊടില്ലെന്ന് എബിപി സർവേ

ബിജെപി കേവല ഭൂരിപക്ഷം തൊടില്ലെന്ന് എബിപി സർവേ. ആകെ പുറത്തുവന്ന എക്സിറ്റ് പോളുകളിൽ എബിപി മാത്രമാണ് രാജ്യത്ത് തൂക്കുസഭ വരുമെന്ന് പ്രവചിച്ചത്. 267 സീറ്റ് എൻഡിഎക്കും 127 സീറ്റ് യുപിഎക്കും 56 സീറ്റ് എസ്‌പി-ബിഎസ്‌പി സഖ്യത്തിനും 96 സീറ്റുകൾ മറ്റുള്ളവർക്കും പ്രവചിക്കുന്നതാണ് എബിപി സർവേ.

 

Top