ന്യുഡൽഹി :മഹാരാഷ്ട്രയിലും ഹരിയാനയിലും ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് എക്സിറ്റ് പോള്‍ ഫലം. മഹാരാഷ്ട്രയില്‍ ബി.ജെ.പി – ശിവസേന സഖ്യം ഇരുനൂറിനടുത്ത് സീറ്റ് നേടുമെന്നും ഹരിയാനയില്‍ എഴുപതിനടുത്ത് സീറ്റ് നേടുമെന്നും സര്‍വെകള്‍ പ്രവചിക്കുന്നു. ഒടുവില്‍ ലഭിച്ചകണക്ക് അനുസരിച്ച് മഹാരാഷ്ട്രയില്‍ 60 ശതമാനവും ഹരിയാനയില്‍ 65 ശതമാനവുമാണ് പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്.
ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ ഫലം അനുസരിച്ച് മഹാരാഷ്ട്രയില്‍ ബി.ജെ.പി – ശിവസേന സഖ്യം166 മുതല്‍ 194 സീറ്റുകള്‍ നേടും. കോണ്‍ഗ്രസ് എന്‍സിപി സഖ്യത്തിന് 72 മുതല്‍ 90 വരെ സീറ്റുകളും നേടുമെന്നും സര്‍വേ പറയുന്നു. ഇപ്സോസ് സംസ്ഥാനത്ത് ബി.ജെ.പിക്ക് 243 സീറ്റും ടൈംസ് നൌ 230 സീറ്റും പ്രവചിക്കുന്നുണ്ട്. ഹരിയാനയില്‍ ബി.ജെ.പിക്ക് 70 നടുത്ത് സീറ്റാണ് ഒട്ടുമിക്ക സര്‍വേകളും പ്രവചിക്കുന്നത്. ദേശീയതയില്‍ ഊന്നി എന്‍.ഡി.എ പ്രചാരണം നടത്തിയപ്പോള്‍ കാര്‍ഷിക പ്രശ്നങ്ങള്‍ അടക്കമുള്ളവുയായിരുന്നു കോണ്‍ഗ്രസിന്‍റെ പ്രചാരണ ആയുധം.
അതേസമയം കേരളത്തിലെ ഉപതിരഞ്ഞെടുപ്പുകളില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് മനോരമ ന്യൂസ് കാര്‍വി എക്‌സിറ്റ് പോള്‍ ഫലം. മഞ്ചേശ്വരം യുഡിഎഫ് നേടുമെന്നാണ് പ്രവചനം. യുഡിഎഫ് സ്ഥാനാര്‍ത്ഥി 36 ശതമാനം വോട്ടോടെ വിജയിക്കും. അതേസമയം എല്‍ഡിഎഫും ബിജെപിയും ഇവിടെ ഒപ്പത്തിനൊപ്പമാണ്. ബിജെപിയുടെ വോട്ടുശതമാനത്തില്‍ 4.8 ശതമാനത്തിന്റെ കുറവുണ്ടാകും.കഴിഞ്ഞ തവണ 89 വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിലാണ് യുഡിഎഫ് ഇവിടെ വിജയിച്ചത്. എംസി ഖമറുദ്ദീന്‍ ആണ് ഇവിടെ യുഡിഎഫ് സ്ഥാനര്‍തത്ഥി. ശങ്കര്‍ റൈ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും രവീശ തന്ത്രി കുണ്ടാര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമാണ്.അരൂരില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. യുഡിഎഫും എല്‍ഡിഎഫും ഒപ്പത്തിനൊപ്പമാണ് ഇവിടെ. എല്‍ഡിഎഫ് 44 ശതമാനം വോട്ടും യുഡിഎഫ് 43 ശതമാനം വോട്ടും നേടും. ബിജെപിക്ക് 11 ശതമാനമാണ് വോട്ടിംഗ് നില. മണ്ഡലത്തില്‍ യുഡിഎഫ് 2016നെ അപേക്ഷിച്ച് നില മെച്ചപ്പെടുത്തും. എല്‍ഡിഎഫിന്റെ വോട്ട് ശതമാനം 8.34 ശതമാനം കുറയും. ബിജെപിക്ക് ഇത് 6.14 ശതമാനമാണ്.
വന്‍ ഭൂരിപക്ഷത്തിന് എല്‍ഡിഎഫ് വിജയിച്ചിരുന്ന മണ്ഡലമാണ് ഇത്. കോന്നിയില്‍ എല്‍ഡിഎഫ് വമ്പന്‍ ജയം നേടുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. എല്‍ഡിഎഫ് അഞ്ച് ശതമാനം വോട്ടിന് മുന്നിലാണെന്ന് എക്‌സിറ്റ് പോള്‍ ഫലം പ്രവചിക്കുന്നു. എല്‍ഡിഎഫിന് 46 ശതമാനം വോട്ട് ലഭിക്കും. യുഡിഎഫിന് 41 ശതമാനം വോട്ടും ലഭിക്കും. കോന്നിയില്‍ കെയു ജനീഷ് കുമാറാണ് എല്‍ഡിഎഫ്സ്ഥാനാര്‍ത്ഥി. യുഡിഎഫിന് മണ്ഡലത്തില്‍ വോട്ട് കുറയുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. എല്‍ഡിഎഫിന്റെ വോട്ട് ശതമാനം 9.55 ശതമാനം വര്‍ധിക്കും. അതേസമയം എറണാകുളത്ത് യുഡിഎഫ് തന്നെ വിജയിക്കും. 55 ശതമാനം വോട്ടോടെയാണ് യുഡിഎഫ് എറണാകുളം നിലനിര്‍ത്തുക, എല്‍ഡിഎഫിന് 30 ശതമാനവം ബിജെപിക്ക് 12 ശതമാനം വോട്ടും ലഭിക്കും. എല്‍ഡിഎഫ് 2.45 ശതമാനം വോട്ടുകള്‍ കുറയുമ്പോള്‍ യുഡിഎഫിന് മൂന്ന് ശതമാനം വോട്ടുകള്‍ കൂടും.