എല്‍ഡിഎഫിന് 120 സീറ്റുകള്‍ പ്രവചിച്ച് ഇന്ത്യാ ടുഡേ സര്‍വ്വേ! ദേശീയ മാധ്യമങ്ങളുടെ എക്‌സിറ്റ് പോളുകള്‍ തുടർഭരണം.ചരിത്രം തിരുത്താൻ പിണറായി

ന്യുഡൽഹി:കേരളത്തിൽ എൽഡിഎഫ് തുടർ ഭരണമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ.കേരളത്തില്‍ ഇടതുമുന്നണിയ്ക്ക് തുടര്‍ഭരണമുണ്ടാകുമെന്ന് പ്രവചിച്ച് ദേശീയ മാധ്യമങ്ങളുടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. പിണറായി വിജയന്‍ സര്‍ക്കാര്‍ അഞ്ച് വര്‍ഷം മികച്ച ഭരണം കാഴ്ച്ചവെച്ചുവെന്നും അതിനാല്‍ത്തന്നെ ഇടതുമുന്നണിയ്ക്ക് വന്‍ ഭൂരിപക്ഷത്തോടെ ചരിത്രത്തില്‍ ആദ്യമായി തുടര്‍ഭരണമുണ്ടാകുമെന്നുമാണ് ദേശീയ മാധ്യമങ്ങളുടെ എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍. കേരളത്തില്‍ ഇടതുതരംഗമുണ്ടാകുമെന്ന് ഇന്ത്യ ടുഡേ ആക്‌സിസ് സര്‍വ്വേ പറയുന്നു.എല്‍ഡിഎഫിന് 104 മുതല്‍ 120 വരെ സീറ്റുകള്‍ ലഭിക്കുമെന്നാണ് ഇന്ത്യ ടുഡേ ആക്‌സിസ് സര്‍വ്വേ പ്രവചിക്കുന്നത്. യുഡിഎഫിന് 20 മുതല്‍ 30 വരെ സീറ്റ് മാത്രമേ ഇത്തവണ ലഭിക്കുകയുള്ളവെന്നാണ് ഇന്ത്യ ടുഡേയുടെ സര്‍വ്വേ പറയുന്നത്. ബിജെപിക്ക് പൂജ്യം മുതല്‍ രണ്ട് സീറ്റുകളും സര്‍വ്വേ പ്രവചിക്കുന്നു.

ടുഡേസ് ചാണക്യ-

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളത്തിൽ എൽഡിഎഫ് തുടർ ഭരണം പ്രഖ്യാപിച്ച് ടുഡേസ് ചാണക്യയും. സിപിഎം നേതൃത്വം നൽകുന്ന എൽഡിഎഫ് 93-113 സീറ്റുകൾ വരെ നേടി അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് പോൾ പ്രവചനം. യുഡിഎഫ് 36-44 വരെ സീറ്റിൽ ഒതുങ്ങും. ബിജെപിക്ക് 6 വരെ സീറ്റുകളാണ് ടുഡേസ് ചാണക്യ പ്രവചിക്കുന്നത്. മറ്റുള്ളവർക്ക് 0-3 വരെ സീറ്റുകൾ ലഭിച്ചേക്കാം.

സി എൻ എക്സ്- റിപ്പബ്ലിക്:

കേരളത്തിൽ എൽഡിഎഫ് 72-80 സീറ്റുകൾ നേടി തുടർഭരണം നേടുമെന്നാണ് സി എൻ എക്സ്- റിപ്പബ്ലിക് എക്സിറ്റ് പോൾ പ്രവചനം. യുഡിഎഫിന് 58 മുതൽ 64 സീറ്റുകൾ ലഭിക്കും. 2016ലെ തെരഞ്ഞെടുപ്പ് ഫലത്തെ അപേക്ഷിച്ച് 11-17വരെ സീറ്റുകൾ യുഡിഎഫ് കൂടുതലായി നേടുമെന്നാണ് പ്രവചനം. എൻഡിഎ 1-5 വരെ സീറ്റുകൾ നേടും. സിപിഎമ്മിന്റെ സീറ്റുകളുടെ എണ്ണം 58ൽ നിന്ന് 49-55 ആയി കുറയും. കോണ്‍ഗ്രസ് സീറ്റുകളുടെ എണ്ണം 10-14വരെ വർധിക്കും. മുസ്ലിം ലീഗ് 13-17വരെ സീറ്റുകളിൽ വിജയിക്കുമെന്നും സി എൻ എക്സ്- റിപ്പബ്ലിക് എക്സിറ്റ് പോൾ ഫലം പ്രവചിക്കുന്നു.

ടൈംസ് നൗ- സി വോട്ടർ എക്സിറ്റ് പോൾ ഫലം

കേരളത്തിൽ എൽഡിഎഫിന് 74 സീറ്റുകളാണ് ടൈംസ് നൗ സി വോട്ടർ പ്രവചിക്കുന്നത്. യുഡിഎഫ് 65 സീറ്റുകൾ നേടും. ബിജെപി സഖ്യം ഒരു സീറ്റിലും വിജയിക്കും.

പോൾ ഡയറി- ‌

പോൾ ഡയറി എക്സിറ്റ് പോൾ ഫലം എൽഡിഎഫിന് 77-87 സീറ്റുകൾ വരെ പ്രവചിക്കുന്നു. യുഡിഎഫ് 51- 61വരെ സീറ്റു നേടും. എൻഡിഎ 2-3 സീറ്റുകളും മറ്റുള്ളവർ 0-2 സീറ്റുകളും നേടും.

ആജ് തക്- ആക്സിസ്

കേരളത്തിൽ എൽഡിഎഫ് 104 മുതൽ 120 സീറ്റുകളിൽ വരെ വിജയിക്കുമെന്ന് ആജ് തക്- ആക്സിസ് എക്സിറ്റ് പോള്‍ ഫലം. യുഡിഎഫ് 20-36 വരെ സീറ്റുകളിൽ ഒതുങ്ങും. ബിജെപി 0-2 സീറ്റുകൾ വരെ നേടാം. മറ്റുള്ളവർ 0-2 സീറ്റുകളിൽ ജയിക്കാൻ സാധ്യതയെന്നും പ്രവചിക്കുന്നു.

എബിപി സി വോട്ടർ :എൽഡിഎഫ് 71-77 വരെ സീറ്റുകൾ നേടി അധികാരം നിലനിർത്തും. യുഡിഎഫ് 62-68 സീറ്റുകൾ വരെ നേടും. ബിജെപി 0-2 വരെ സീറ്റുകളിൽ വിജയിച്ചേക്കാം. 72 മുതല്‍ 80 സീറ്റുകളില്‍ വരെ വിജയിച്ച് ഇടതുമുന്നണി വീണ്ടും അധികാരത്തിലേറുമെന്നാണ് റിപ്പബ്ലിക് സിഎന്‍എക്‌സ് സര്‍വ്വേ പറയുന്നത്. യുഡിഎഫിന് 58 മുതല്‍ 64 സീറ്റുകള്‍ വരെ ലഭിച്ചേക്കും. എന്‍ഡിഎ ഒന്ന് മുതല്‍ അഞ്ച് സീറ്റുകളില്‍ ഒതുങ്ങുമെന്നും സര്‍വ്വേ ഫലം പറയുന്നു.ടുഡേസ് ചാണക്യയും കേരളത്തില്‍ എല്‍ഡിഎഫിന് തുടര്‍ഭരണമുണ്ടാകുമെന്നാണ് പ്രവചിക്കുന്നത്. എല്‍ഡിഎഫിന് 93 മുതല്‍ 113 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് പ്രവചനം. യുഡിഎഫിന് 36-44 എന്ന നിലയിലും ബിജെപിയ്ക്ക് 6 സീറ്റുകള്‍ വരെയും ടുഡേസ് ചാണക്യ പ്രവചിക്കുന്നു.

Top