ത​ച്ച​ങ്ക​രി കേ​ര​ള പോ​ലീ​സ് ചീ​ഫാ​കും

ലോ​ക്നാ​ഥ് ബ​ഹ്റ വി​ര​മി​ക്കു​ന്ന ഒ​ഴി​വി​ൽ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യാ​യി ഡി​ജി​പി ടോ​മി​ൻ ജെ. ​ത​ച്ച​ങ്ക​രി​യെ നി​യ​മി​ച്ചേ​ക്കും. കേ​ര​ള ഫി​നാ​ൻ​ഷ്യ​ൽ കോ​ർ​പ​റേ​ഷ​ൻ സിഎം​ഡി​യാ​ണ് ത​ച്ച​ങ്ക​രി​യി​പ്പോ​ൾ. ഇ​തു​വ​രെ വ​ഹി​ച്ച ചു​മ​ത​ല​ക​ളി​ലെ​ല്ലാം വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു വ​ന്ന ത​ച്ച​ങ്ക​രി​ക്കു പോ​ലീ​സ് ചീ​ഫി​ൻറെ പ​ദ​വി​യി​ലെ​ത്തു​ന്ന​ത​നു ത​ട​സ​മാ​യി നി​ന്ന കേ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള കു​രു​ക്കു​ക​ൾ ഒ​രോ​ന്നും ഇ​തി​ന​കം ഒ​ഴി​വാ​യി​ട്ടു​ണ്ട്.

വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ സു​ധേ​ഷ്കു​മാ​ർ, പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സു​ര​ക്ഷാ ചു​മ​ത​ല​യു​ള്ള എ​സ്പി​ജി ഡ​യ​റ​ക്ട​ർ അ​രു​ൺ​കു​മാ​ർ സി​ൻ​ഹ എ​ന്നി​വ​രാ​ണ് പോ​ലീ​സ് ചീ​ഫ് പ​ദ​വി​യി​ലേ​ക്കു പ​രി​ഗ​ണി​ക്ക​ണി​ക്ക​പ്പെ​ടു​ന്ന മ​റ്റ് ര​ണ്ടു പേ​ർ. കെ​എ​സ്എ​ഫ്ഇ​യി​ലെ വി​വാ​ദ റെ​യ്ഡും മ​ക​ൾ പോ​ലീ​സു​കാ​ര​നെ കൈ​യേ​റ്റം ചെ​യ്ത വി​വാ​ദ കേ​സും സു​ധേ​ഷ് കു​മാ​റി​നു പോ​ലീ​സ് ചീ​ഫ് പ​ദ​വി​യി​ലെ​ത്തു​ന്ന​തി​നു ത​ട​സ​മാ​ണെ​ന്ന് ഉ​ന്ന​ത വൃ​ത്ത​ങ്ങ​ൾ സൂ​ച​ന ന​ൽ​കു​ന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കെ​എ​സ്എ​ഫ്ഇ​യു​ടെ വി​ജി​ല​ൻ​സ് റെ​യ്ഡി​നെ മു​ഖ്യ​മ​ന്ത്രി ന്യാ​യീ​ക​രി​ച്ചെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്തു രാ​ഷ്‌​ട്രീ​യ സാ​ഹ​ച​ര്യം നോ​ക്കി മു​ന്നോ​ട്ടു​പോ​കാ​ൻ വി​ജി​ല​ൻ​സി​നു സാ​ധി​ച്ചി​ല്ലെ​ന്ന ഉ​ന്ന​ത നേ​തൃ​ത്വ​ത്തി​ൻറെ വി​ല​യി​രു​ത്ത​ലും സു​ധേ​ഷ് കു​മാ​റി​നു വി​ന​യാ​യ​താ​യാ​ണ് അ​റി​യു​ന്ന​ത്. ഡെ​പ്യൂ​ട്ടേ​ഷ​ൻ റ​ദ്ദാ​ക്കി കേ​ര​ള​ത്തി​ലേ​ക്കു മ​ട​ങ്ങേ​ണ്ട​തി​ല്ല​ന്ന നി​ല​പാ​ടി​ലാ​ണ് അ​രു​ൺ കു​മാ​ർ സി​ൻ​ഹ. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ത​ച്ച​ങ്ക​രി ത​ന്നെ പോ​ലീ​സ് ചീ​ഫാ​ക​ണ​മെ​ന്ന നി​ർ​ദ്ദേ​ശം വ​ന്നി​ട്ടു​ള​ള​ത്.

2018 ഏ​പ്രി​ൽ 16ന് ​കെ​എ​സ്ആ​ർ​ടി​സി എം​ഡി​യാ​യി ചു​മ​ത​ല​യേ​റ്റ ത​ച്ച​ങ്ക​രി തു​ട​ക്കം മു​ത​ൽ സ്വീ​ക​രി​ച്ചു വ​ന്ന ന​ട​പ​ടി​ക​ളി​ൽ ഏ​റെ ശ്ര​ദ്ദേ​യ​മാ​യി​രു​ന്നു. സി​ഐ​ടി​യു നേ​തൃ​ത്വ​വു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​നെ​ത്തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തി​ൻറെ ക​സേ​ര തെ​റി​ക്കു​ക​യാ​യി​രു​ന്നു. ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി​യാ​യി ത​ച്ച​ങ്ക​രി ചാ​ർ​ജെ​ടു​ത്ത ശേ​ഷം കെ​ട്ടി​ക്കി​ട​ക്കു​ന്ന കേ​സു​ക​ൾ​ക്കു ത​ന്നെ ജീ​വ​ൻ വ​ച്ചി​രു​ന്നു. വ്യാ​ജ പ​രാ​തി ന​ൽ​കി​യ കേ​സി​ൽ സ്വ​പ്ന സു​രേ​ഷി​നെ​തി​രെ കേ​സെ​ടു​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്ന​തും ത​ച്ച​ങ്ക​രി​യാ​ണ്. ത​ച്ച​ങ്ക​രി ചു​മ​ത​യേ​റ്റ ശേ​ഷം കേ​ര​ള ഫി​നാ​ൻ​ഷ്യ​ൽ കോ​ർ​പ്പ​റേ​ഷ​നി​ലും വാ​യ് തി​രി​ച്ചു പി​ടി​ക്കു​ന്ന​തു​ൾ​പ്പെ​ടെ വ​ലി​യ മാ​റ്റ​ങ്ങ​ളാ​ണു ന​ട​ക്കു​ന്ന​ത്.

Top