ഫെയ്‌സ്ബുക്കിലെയും വാട്‌സ് അപ്പിലെയും പ്രൊഫൈൽ ഫോട്ടോ ഒന്ന് സൂക്ഷിച്ചോളൂ; ഫോട്ടോ തട്ടിയെടുത്ത് ബ്ലാക്ക്‌മെയിൽ ചെയ്തത് നൂറിലേറെ യുവതികളെ; ഡൽഹിയിൽ പിടിയിലായത് രാജ്യാന്തര തലത്തിൽ വേരുകളുള്ള കണ്ണി

ക്രൈം ഡെസ്‌ക്

ഡൽഹി: പെൺകുട്ടികളുടെ വാട്‌സ് അപ് ഫെയ്‌സ്ബുക്ക് പ്രൊഫൈൽ ചിത്രങ്ങൾ തട്ടിയെടുത്തു മോർഫിങ്ങിലൂടെ വിദേശ പോൺസൈറ്റുകൾക്കു വിറ്റിരുന്ന 29 കാരൻ പിടിയിലായി. ഇയാളുടെ പിടിയിൽ കുടുങ്ങിയത് നൂറിലേറെ പെൺകുട്ടികളെ. ചതിയിൽപ്പെട്ടവരിൽ മുപ്പതിലേറെ കുട്ടികളെ ഇയാൽ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ഇവരുമായുള്ള ലൈംഗിക ബന്ധത്തിന്റെ വീഡിയോകൾ അശ്ലീല സൈറ്റുകൾക്കു വിൽക്കുകയും ചെയ്തിരുന്നതായും റിപ്പോർട്ടുകൾ ഉണ്ട്. മോർഫ് ചൈയ്ത ഒരു ഫോട്ടോയ്ക്കു ആയിരം മുതൽ 1500 രൂപ വരെയും, വീഡിയോ ദൃശ്യങ്ങൾക്കു ഇരുപതിനായിരം രൂപ മുതലുമാണ് ഇയാൾക്കു വിദേശ വെബ് സൈറ്റുകൾ നൽകിയിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

sre
ഡൽഹിയിലെ മൊബൈൽ ഫോൺകട ഉടമയായ രാജേഷ് ഗംഭീറിനെയാണ് സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്ന്ത്. ഇയാളുടെ കടയിൽ മൊബൈൽ ഫോൺ റീച്ചാർജ് ചെയ്യുന്നതിനും മറ്റുമായി എത്തിയിരുന്ന പെൺകുട്ടികളുടെ മൊബൈൽ ഫോൺ നമ്പർ വാങ്ങിയിരുന്ന പ്രതി, ഇതു ഉപയോഗിച്ച് ഇവരുടെ ഫെയ്‌സ്ബുക്ക് വാട്‌സ് അപ് അക്കൗണ്ടുകൾ കണ്ടെത്തുകയായിരുന്നു. തുടർന്നു ഈ അക്കൗണ്ടിൽ നിന്നും പെൺകുട്ടികളുടെ ചിത്രങ്ങൾ ഇയാൾ സംഘടിപ്പിക്കും. ഈ ചിത്രങ്ങൾ അശ്ലീല ചിത്രങ്ങളുമായി ചേർത്ത് അശ്ലീല സൈറ്റുകൾക്കു അയച്ചു നൽകുകയാണ് ചെയ്തിരുന്നത്.
ഇത്തരത്തിലുള്ള ഫോട്ടോകൾ കാട്ടി പെൺകുട്ടികളെ ബ്ലാക്ക് മെയിൽ ചെയ്തിരുന്ന പ്രതി ഇവരെ ലൈംഗിക ചൂഷണത്തിനും ഉപയോഗിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ കടയ്ക്കുള്ളിൽ ക്യാമറ സ്ഥാപിച്ച് പെൺകുട്ടികളുമായുള്ള ലൈംഗിക ദൃശ്യങ്ങൾ ഇയാൾ പകർത്തുകയാണ് ചെയ്തിരുന്നത്. തുടർന്നു ഈ ദൃശ്യങ്ങൾ അശ്ലീല വെബ് സൈറ്റുകൾക്കു വിൽക്കുകയും ചെയ്തിരുന്നെന്നും പൊലീസ് വ്യക്തമാക്കുന്നു. ഡൽഹി കേന്ദ്രീകരിച്ചുള്ള ബ്ലൂഫിലിം റാക്കറ്റിനെ സംബന്ധിച്ചു പൊലീസിനു ലഭിച്ച രഹസ്യ വിവരമാണ് ഇയാളെ കുടുക്കിയത്. ഇയാളിലൂടെ ഡൽഹിയിലെ സെക്‌സ് റാക്കറ്റിനെപ്പറ്റി വിവരം ലഭിക്കുമെന്നാണ് പൊലസ് വ്യക്തമാക്കുന്നത്.

Top