ഫേസ്ബുക്ക് കാമുകിയുമൊത്ത് 26 കാരന്‍ കാമുകന്റെ കറക്കത്തിന് എട്ടിന്റെ പണി

പാലക്കാട് :36 കാരിയായ ഫെയ്സ് ബുക്ക് കാമുകിയെ തിരക്കി 26 കാരന്‍ കാമുകന്‍ പാലക്കാട് നിന്നും ബൈക്കോടിച്ച് കുടുത്തുരുത്തിയില്‍ എത്തി പുലിവാലു പിടിച്ചു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടു പ്രണയത്തിലായ കാമുകിയെ തേടി യുവാവ് ബൈക്കില്‍ കടുത്തുരുത്തിയിലെത്തിയത് പാലക്കാട് നിന്നായിരുന്നു. കൃത്യമായി യുവതിയെ കണുകയും സല്ലപിക്കുകയും ചെയ്തു. അവസാനം യുവതിയുമായി കറങ്ങിയശേഷം വീണ്ടും കറങ്ങാന്‍ പോകാന്‍ കടുത്തുരത്തി ടൗണില്‍ പണം കടം വാങ്ങാനെത്തിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ചു.

പാലക്കാട് ടൗണില്‍ പോയിട്ട് ഇപ്പോള്‍ വരാമെന്നു പറഞ്ഞാണ് സുഹൃത്തിന്റെ ബൈക്കുമായി ഇയാള്‍ പാലക്കാട് നിന്നും കടുത്തുരുത്തിക്കു പോന്നത്.പാലക്കാട് സ്വദേശിയായ 26 കാരനാണ് ഫേസ്ബുക്ക് പ്രണയം മൂത്ത് കടുത്തുരുത്തി സ്വദേശിയായ 36 കാരിയെ അന്വേഷിച്ചെത്തിയത്. സെയില്‍സ് ഗേളായി ജോലി നോക്കുന്ന യുവതിയെ കണ്ടുപിടിച്ചശേഷം ഇരുവരും തലയോലപ്പറമ്പില്‍ സിനിമയും കണ്ട് ബൈക്കില്‍ യുവതിയുടെ ആയാംകുടിയിലെ വീട്ടിലെത്തി. തുടര്‍ന്നു ചോറ്റാനിക്കരയ്ക്കു പോകാന്‍ പ്ലാന്‍ ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

1500 രൂപ യുവാവിന്റെ കൈയ്യില്‍ ഉണ്ടായിരുന്നെങ്കിലും രാത്രിയിലെ ആവശ്യത്തിന് ഇതു തികയില്ലെന്ന് തോന്നലുണ്ടായതിനെത്തുടര്‍ന്നു കുറച്ചു പണം കൂടി സംഘടിപ്പിക്കാനാണ് യുവാവ് കടുത്തുരുത്തി ടൗണിലെത്തിയത്. യുവതിയോട് വീട്ടില്‍ യാത്രയ്ക്ക് ഒരുങ്ങിനില്‍ക്കാന്‍ പറഞ്ഞു പോയ യുവാവ് ഗവണ്‍മെന്റ് സ്‌കൂളിനു സമീപമെത്തി കണ്ടവരോടെല്ലാം 500 രൂപ കടം ചോദിച്ചു. ഇതിനിടെ ബൈക്കുകാരെ കൈ കാണിച്ചു നിര്‍ത്തിയും പണം കടംചോദിച്ചതോടെ നാട്ടുകാര്‍ പ്രശ്‌നത്തില്‍ ഇടപെട്ടു. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ നാട്ടുകാര്‍ പോലീസിനെ വിവരമറിയിച്ചു.

പോലീസെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു വിവരങ്ങള്‍ തിരക്കിയപ്പോഴാണ് പാലക്കാട് നിന്നും കാമുകിയെത്തേടി ഇവിടെയെത്തിയ കാര്യം അറിഞ്ഞത്. തുടര്‍ന്ന് യുവതിയോടു ഫോണില്‍ തിരക്കിയപ്പോള്‍ യുവാവ് പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്നു യുവതി പറഞ്ഞു. സംഭവത്തില്‍ പരാതിയില്ലെന്നും യുവതി അറിയിച്ചു. ഇതേത്തുടര്‍ന്നു യുവാവിന്റെ വീട്ടുകാരെ വിളിച്ചുവരുത്തി പോലീസ് അയാളെ മടക്കി അയച്ചു.

Top