മുതലാളിയുടെ ക്രൂരപീഡനം !തലകീഴായി കെട്ടിത്തൂക്കിയിട്ടു മര്‍ദനത്തെത്തുടര്‍ന്ന്; തൊഴിലാളി മരിച്ചു; സംഭവത്തിന്റെ മൊബൈലില്‍ ദൃശ്യങ്ങള്‍ പുറത്ത്

അമൃത്സര്‍:മുതലാളി തൊഴിലാളിയെ തലകീഴായി കെട്ടിത്തൂക്കി ക്രൂരമായ മര്‍ദ്ദിച്ചു.ക്രൂര പീഡനത്തിനിരയായ തൊഴിലാളി മരിച്ചു.സംഭവത്തിന്റെ മൊബൈലില്‍ ദൃശ്യങ്ങള്‍ പുറത്തായി. ദിവസങ്ങള്‍ക്കുമുമ്പ് പഞ്ചാബില്‍ അരങ്ങേറിയ സംഭവമാണ്. റാം സിംഗ് എന്ന യുവാവിനെ, അയാള്‍ ജോലി ചെയ്തിരുന്ന ഫാക്ടറിയിലെ മുതലാളിയായ ജസ്പ്രീത് സിംഗും സംഘവും ചേര്‍ന്ന് അടിച്ചുകൊല്ലുകയായിരുന്നു.

മൊബൈലില്‍ പകര്‍ത്തിയ മര്‍ദനരംഗങ്ങള്‍, നവമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. തലകീഴായി കെട്ടിത്തൂക്കിയ റാമിന്റെ ചുറ്റിനും അഞ്ചുപേരാണ് നില്‍ക്കുന്നത്. ഒരാള്‍ മര്‍ദിക്കുമ്പോള്‍, മറ്റുള്ളവര്‍ അസഭ്യം പറയുകയും കളിയാക്കി ചിരിക്കുകയും ചെയ്യുന്നു. അരമണിക്കൂറിലധികം ഇങ്ങനെ മര്‍ദിച്ചതായാണു റിപ്പോര്‍ട്ട്. അടുത്തദിവസം വഴിയോരത്തു നിന്നാണ് യുവാവിന്റെ മൃതദേഹം ലഭിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജാര്‍ഖണ്ഡ് സ്വദേശിയായ റാം, ജസ്പ്രീതിന്റെ അമൃത്സറിലുള്ള ഫാക്ടറിയില്‍ ക്ലീനറായി ജോലിചെയ്തുവരികയായിരുന്നു. ഫാക്ടറിയില്‍ നിന്നു മോഷണം നടത്തിയെന്ന് ആരോപിച്ച്, മുതലാളിയും ഗുണ്ടകളും വീട്ടില്‍ വന്ന് റാമിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്ന് ഭാര്യ പറഞ്ഞു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത്് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പീഡനത്തിന് ഉപയോഗിച്ച കയറും വടിയും കണ്ടെത്തിയിട്ടുണ്ട്. കുറ്റകൃത്യത്തില്‍ പങ്കാളികളായ എല്ലാവരെയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് അമൃത്സര്‍ ഫോക്കല്‍ പോയിന്റ് ഇന്‍ഡസ്ട്രിയല്‍ ഏരിയ പോലീസ് പ്രതികരണത്തില്‍ അറിയിച്ചു.

Top