കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്ത് കേസ് പ്രതി ഫൈസൽ ഫരീദ് യുഎഇ പോലീസിന്റെ കസ്റ്റഡിയില്‍.സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികള്‍ ഒരാളാണ് ഫൈസല്‍ ഫരീദ് യുഎഇ പോലീസിന്റെ കസ്റ്റഡിയില്‍. രണ്ട് ദിവസത്തിനകം ഇയാളെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികളാരംഭിച്ചതായാണ് റിപ്പോര്‍ട്ട്. നേരത്തെ, ഫൈസല്‍ ഫരീദ് യുഎഇ പോലീസിന്റെ വലയിലായ വിവരം ജനം ടിവി പുറത്തുവിട്ടിരുന്നു.
മൊബൈല്‍ നമ്പര്‍ പിന്തുടര്‍ന്നാണ് ഇയാള്‍ കഴിയുന്ന കേന്ദ്രം വ്യക്തമായി കണ്ടെത്തിയത്. കൊറോണ പരിശോധനകളുടെ ഭാഗമായുള്ള നിരീക്ഷണം ശക്തമായതിനാല്‍ ദുബായില്‍ നിന്ന് മറ്റ് എമിറേറ്റ്‌സുകളിലേക്ക് മാറാനുള്ള ഫൈസലിന്റെ തുടക്കത്തിലെ ശ്രമങ്ങളും വിഫലമായിരുന്നു. ഫൈസലിനെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ കേന്ദ്ര-ആഭ്യന്തര വിദേശകാര്യ മന്ത്രാലയങ്ങളും ശക്തമാക്കിയിരുന്നു.
വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള വിമാനത്തിൽ ഏറ്റവും അടുത്ത ദിവസം ഫൈസൽ ഫരീദിനെ ഡൽഹിയിലോ കൊച്ചിയിലോ എത്തിക്കുമെന്നാണ് വിവരം. ഏത് സ്ഥലത്തേക്ക് എത്തിക്കുമെന്നത് വിമാനത്തിന്റെ ലഭ്യത അനുസരിച്ചായിരിക്കും തീരുമാനിക്കുക. തിരുവനന്തപുരം കോൺസുലേറ്റ് സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതിയാണ് ഫൈസൽ ഫരീദ്.