പോണ്ടിച്ചേരി വ്യാജ വാഹന രജിസ്‌ട്രേഷന്‍ കേസില്‍ നടന്‍ ഫഹദ് ഫാസിലും, നടി അമലാപോളും ഇന്ന് ക്രൈംബ്രാഞ്ച് മുന്‍പാകെ ഹാജരാകും. പോണ്ടിച്ചേരിയിലെ വ്യാജ വിലാസത്തില്‍ ആഡംബര വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തി എന്നതാണ് കേസ്.
രാവിലെ 11 മണിക്കും , ഉച്ചക്ക് ശേഷവും ആയി രണ്ട് സമയം ആണ് ഇരുവര്‍ക്കും നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ ഹാജരാകണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യം തേടി ഇരുവരും കോടതിയെ സമീപിച്ചിരിക്കുകയാണ്.
നടനും എംപിയുമായ സുരേഷ് ഗോപിയും സമാനമായ നികുതി വെട്ടിപ്പ് നടത്തിയതിന് അന്വേഷണത്തിലാണ്. ലക്ഷങ്ങളുടെ നികുതി വെട്ടിപ്പാണ് ഉണ്ടായിരിക്കുന്നത്. ഇവര്‍ നല്‍കിയിരിക്കുന്ന വിലാസത്തില്‍ അന്വേഷിച്ചാല്‍ താരങ്ങളെ അറിയില്ലെന്ന് മാത്രമല്ല അമലാ പോള്‍ താമസിക്കുന്നത് കുടുസ്സു മുറിയിലാണെന്നുവരെ ക്രൈംബ്രാഞ്ചി കണ്ടെത്തിയിരുന്നു.