തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ നടക്കുന്ന പകല്‍കൊള്ളകളെ കുറിച്ചുള്ള വാര്‍ത്തകള്‍ പലതവണ പുറത്തുവന്നിട്ടുണ്ട്. അമിതമായ ഫീസ് ഈടാക്കുകയും ചെറിയ അസുഖത്തിന് ചികിത്സ തേടി പോയാലും പതിനായിരങ്ങള്‍ ചികിത്സാഫീസ് ഈടാക്കുകയും ചെയ്യുന്ന വിധത്തിലാണ് ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍. ഇതിനെതിരെ പ്രതികരിച്ചാല്‍ രാഷ്ട്രീയ ഉന്നത സ്വാധീനം ഉപയോഗിച്ച് അടിച്ചമര്‍ത്തുകയും ചെയ്യും. ഇത്തരത്തില്‍ ഒരു ആക്ഷേപം ഉയര്‍ന്നിരിക്കുന്നത് തിരുവനന്തപുരത്തെ പ്രശസ്തമായ ആശുപത്രിയായ എസ് പി ഫോര്‍ട്ടിനെതിരെയാണ്.
ഗുരുതരാവസ്ഥയില്‍ ചികിത്സക്കെത്തിച്ച രോഗിയില്‍ നിന്നും അമിതമായ ഫീസ് ഈടാക്കിയതിനെതിരെ പ്രതികരിച്ചതിന്റെ പേരില്‍ എസ്പി ഫോര്‍ട്ട് ആശുപത്രി അധികൃതര്‍ ഭീഷണിപ്പെടുത്തിയെന്നും മാനേമെന്റിന്റെ പരാതിയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് തല്ലിച്ചതച്ചുവെന്ന പരാതിയുമാണ് ഉയര്‍ന്നിരിക്കുന്നത്. കേരള ബ്ലഡ് ഡോണേഴ്‌സ് കേരളയുടെ നേതാവായ അനീഷ് പോത്തന്‍കോടിനെയാണ് ഫോര്‍ട്ട് പൊലീസ് തല്ലിച്ചതച്ചെന്ന് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കേരളാ ബ്ലഡ് ഡോണേഴ്‌സ് നേതാക്കള്‍ ആഭ്യന്തര മന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി.
രജിസ്‌ട്രേഡ് ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്‍ എന്ന നിലയില്‍ ഒരു വ്യക്തിയെ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിച്ചപ്പോള്‍ കാല്‍ മുറിച്ചു മാറ്റണമെന്നാണ് ആശുപത്രി അധികൃതര്‍ നിര്‍ദ്ദേശിച്ചതെന്നാണ് പരാതി. എന്നാല്‍ കൊച്ചിയിലെ ആശുപത്രിയില്‍ കൊണ്ടുപോയപ്പോള്‍ കാല്‍ മുറിക്കാതെ തന്നെ നടക്കാന്‍ പറ്റുന്ന അവസ്ഥയില്‍ എത്തുകയും ചെയ്തു. ഈ സംഭവത്തെ കുറിച്ച് എസ് പി ഫോര്‍ട്ട് ആശുപത്രിയില്‍ എത്തി പറഞ്ഞപ്പോള്‍ അധികാരികള്‍ ഭീഷണിപ്പെടുത്തുകയായിരുന്നു എന്നാണ് ആക്ഷേപം. ‘ഈ ബിസിനസ് ഞങ്ങള്‍ ചെയ്യുന്നത് കുറെ നാള്‍ ആയി, ഇതു പുറത്തു പറഞ്ഞാല്‍ നീയും നിന്റെ കുടുംബവും പുറം ലോകം കാണില്ല ‘ എന്ന പ്രതികരണം ആണ് ലഭിച്ചതെന്നും രക്തദാതാക്കളുടെ സംഘടനാ നേതാക്കള്‍ ആരോപിക്കുന്നു.
ഈ സംഭവത്തിന് ശേഷം ആശുപത്രി അധികൃതര്‍ ഫോര്‍ട്ട് പൊലീസ് സ്‌റ്റേഷനില്‍ അനീഷിനും അപകടം പറ്റിയ വിനീഷിനും എതിരായി പരാതി നല്‍കുകയാണ് ഉണ്ടായത്. ഇതനുസരിച്ച് ബ്ലഡ് ഡോണേര്‍സ് കേരളയുടെ തിരുവനന്തപുരം കോര്‍ഡിനേറ്റര്‍ കൂടിയായ അനീഷിനെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി 10 ഓളം പൊലീസുകാര്‍ ചേര്‍ന്നു ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങി വച്ചുവെന്നുമാണ് പരാതി.
എസ്‌ഐയോട് അടക്കം പരാതി ബോധിപ്പിച്ചെങ്കിലും ഫോണ്‍ വിട്ടുനല്‍കാന്‍ പോലും തയ്യാറായില്ലെന്ന് അനീഷ് പരാതിപ്പെടുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. തനിക്കും തന്റെ കുടുംബത്തിന് പോലും ഭീഷണിയുണ്ടെന്ന് അനീഷ് പോത്തന്‍കോട് ഫേസ്ബുക്കില്‍ കുറിക്കുകയും ചെയ്തിട്ടുണ്ട. സംഭവത്തിന് ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ഉയര്‍ന്നിരിക്കുന്നത്.
ആഭ്യന്തര മന്ത്രിക്ക് നല്‍കിയ പരാതി വിനോദ് ഭാസ്‌കര്‍ എന്നയാള്‍ ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയാണ്:
ബഹുമാനപ്പെട്ട മുഖ്യമന്ത്രി അഭ്യന്തര മന്ത്രി , ആരോഗ്യ മന്ത്രി, പ്രതിപക്ഷനേതാവ് എന്നിവരുടെ ശ്രദ്ധക്ക് ഞാന്‍ രജിസ്‌ട്രേഡ് ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്‍ എന്ന നിലയില്‍ ഒരു വ്യക്തിയെ തിരുവനന്തപുരം SP Fort ഹോസ്പിറ്റലില്‍ ഗുരുതര അവസ്ഥയില്‍ എത്തിക്കുകയും, പിന്നീട് അമിതമായ ഫീസ് ഈടാക്കുകയും കാല്‍ മുറിച്ചു മാറ്റണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഈ രോഗിയെ എറണകുളതുള്ളമറ്റൊരു ഹോസ്പിറ്റലില്‍ ചികിത്സിക്കുകയും കാല്‍ മുറിക്കാതെ തന്നെ ഇപ്പോള്‍ നടക്കാന്‍ പറ്റുന്ന അവസ്ഥയില്‍ എത്തിക്കുന്നതിന് നമുക്ക് കഴിഞ്ഞു. പിന്നീട് SP Fort ഹോസ്പിറ്റലില്‍ എത്തി വിവരം പറഞ്ഞപ്പോള്‍ ‘ഈ ബിസിനസ് ഞങ്ങള്‍ ചെയ്യുന്നത് കുറെ നാള്‍ ആയി , ഇതു പുറത്തു പറഞ്ഞാല്‍ നീയും നിന്റെ കുടുംബവും പുറം ലോകം കാണില്ല ‘ എന്ന പ്രതികരണം ആണ് ലഭിച്ചത്. SP Fort ഹോസ്പിറ്റലില്‍ മാനേജ്‌മെന്റ് അനീഷിനും അപകടം പറ്റിയ വിനീഷിനും എതിരായി കംപ്ലൈന്റ്‌റ് കൊടുക്കുകയും ചെയ്തു. അതുമായി ബന്ധപ്പെട്ട് ബ്ലഡ് ഡോണേര്‍സ് കേരളയുടെ തിരുവനന്തപുരം കോര്‍ഡിനേറ്റര്‍ അനീഷ് നെ ഇന്ന് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി 10 ഓളം പൊലീസ്‌കാര്‍ ചേര്‍ന്നു ക്രൂരമായി മര്‍ദിച്ചു. മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങി വച്ചു. അനീഷിന്റെ വാക്കുകളില്‍ നിന്നും എനിക്ക് മനസ്സിലായത് ‘ ചേട്ടാ എന്റെ തലയ്ക്കു അടിച്ചപ്പോ എന്റെ ഓര്‍മ പോയി പക്ഷെ , കാലു വയ്യാത്ത വിനീഷിനെ അവര്‍ അടിക്കുന്നതും ഞാന്‍ കണ്ടു . എന്നാണ്. കേരളത്തില്‍ അങ്ങോളമിങ്ങോളം രക്തം എത്തിക്കുന്ന ബ്ലഡ് ഡോണേര്‍സ് കേരളയുടെ സജീവ അംഗം ആയ അനീഷ് എന്നോട് വിഷമത്തോടെ പറഞ്ഞതു പൊലീസ് സ്റ്റേഷനില്‍ നിന്ന് പറഞ്ഞു പോലും നിന്റെ മൊബൈല്‍ ഫോര്‍മാറ്റ് ചെയ്തു തരാം എന്ന് …. ചേട്ടാ നാളെ രാവിലെ ബ്ലഡ് കൊടുക്കാന്‍ ഞാന്‍ പറഞ്ഞു വസിരിക്കുന്നവര്‍ പോലും ഉണ്ട് ആ മൊബൈലില്‍….. എന്നാണു. ഫോര്‍ട്ട് പൊലീസ് സ്റ്റേഷന്‍ ചാര്‍ജ് ഉള്ള ഷാജിമോന്‍ എന്ന എസ്. ഐ യോട് ഞാന്‍ യാചിക്കുന്നതുപോലെ പറഞ്ഞു നാളെ (2/03/16) കൊച്ചു കുഞ്ഞുങ്ങള്‍ക്ക് ഉള്‌പ്പെടെ ഒട്ടേറെ പേര്‍ക്ക് രക്തം ആവശ്യം ഉണ്ടെന്നും ആ മൊബൈലിലേക്ക് ആവശ്യക്കാരുടെ ഫോണ്‍കോളുകള്‍ വരുമെന്നും. പിന്നീട് സ്റ്റേനിലേക്ക് വിളിച്ചപ്പോള്‍ സന്തോഷ് എന്നാ സിവില്‍ പൊലീസ് ഓഫീസര്‍ പറഞ്ഞത് സര്‍ ഉറങ്ങിയിട്ടുണ്ടാവും എന്നും നാളെ വന്നാല്‍ മാറി എന്നുമാണ്. രാവിലെ 8.30 നു ബ്ലഡ് ബാങ്ക് തുറക്കുമ്പോള്‍ മുതല്‍ ബ്ലഡിന് ആവശ്യമുണ്ട് സര്‍ എന്ന് ഞാന്‍ താഴ്മയോടെ പറഞ്ഞപ്പോഴും , ‘അതും മൊബൈല്‍ എന്തിനാ ? ‘ എന്ന് അദ്ധ്യേഹം എന്നോട് ചോദിച്ചത്.പിന്നെയും ഞാന്‍ കുറെ വിളിച്ചു…അദ്ദേഹം ഉറങ്ങിയിട്ടുണ്ടാവം…എങ്കിലും ഞങ്ങളുടെ നിസ്സഹായ അവസ്ഥയില്‍ ഞാന്‍ ഒരു മെസ്സേജ് അദ്ദേഹത്തിനു അയച്ചു..