യോഗ്യത പത്താം ക്ലാസ് മാത്രം; ചികിത്സിച്ചത് പതിനായിരങ്ങളെ; വ്യാജ ഡോക്ടർ പിടിയിൽ

ചങ്ങനാശേരി: പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രം കൈമുതലാക്കി സാധാരണക്കാരെ ചികിത്സയിലൂടെ പറ്റിച്ചിരുന്ന വ്യാജ ഡോക്ടര്‍ പൊലീസ് പിടിയിലായി. പ്രതിദിനം നൂറുകണക്കിനു രോഗികളെയാണ് ഇയാള്‍ ചികിത്സിച്ചു മരുന്നു നല്‍കിയിരുന്നത്. നേരത്തേ വാര്‍ക്കപ്പണിക്ക് പോയിരുന്ന ഇയാള്‍ പണിക്കിടയില്‍ വീണ് കാല്‍ ഒടിഞ്ഞതോടെയാണ് ഡോക്ടര്‍ ചമഞ്ഞ് ചികിത്സതട്ടിപ്പ് ആരംഭിച്ചത്. കഴിഞ്ഞ ഒരു വര്‍ഷമായി തുരുത്തിയിലുള്ള സ്വകാര്യ ആശുപത്രിയില്‍ ഡോക്ടര്‍ ചമഞ്ഞ് രോഗികളെ ചികിത്സിച്ചിരുന്ന ആലപ്പുഴ എസ്.എല്‍. പുരം, ചാലുങ്കല്‍ രാമചന്ദ്രന്‍ (58) ആണ് അറസ്റ്റിലായത്.ഇതിന് മുമ്പ് കൊല്ലം, ആലപ്പുഴ ജില്ലകളിലും സമാനമായ രീതിയില്‍ ഇയാള്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട്. പിടിക്കുമെന്ന ഘട്ടത്തില്‍ അവിടെ നിന്ന് മുങ്ങുകയായിരുന്നു.

കോട്ടയം ജില്ലാ പോലീസ് മേധാവി എന്‍.രാമചന്ദ്രന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒരാഴ്ചയായി പോലിസ് പ്രതിയെ നിരീക്ഷിച്ച് വരികയായിരുന്നു.ഇവര്‍ വേഷം മാറി പലതവണ വ്യാജ ഡോക്ടറുടെ അടുത്ത് ചികിത്സ തേടിയെത്തി.തുടര്‍ന്നായിരുന്നു അറസ്റ്റ്. ഈ ആശുപത്രിയില്‍ പോലിസ് റെയ്ഡ് നടത്തിയെങ്കിലും തിരിച്ചറിയല്‍ രേഖകള്‍ ഉള്‍പ്പെടെയുള്ള ഒരു സര്‍ട്ടിഫിക്കറ്റുകളും ലഭിച്ചില്ല. ഒരു വ്യാജ സീല്‍ മാത്രമാണ് ലഭിച്ചത്. ഇയാള്‍ക്ക് പത്താം ക്ലാസ് യോഗ്യതയാണ് ഉള്ളതെന്നാണ് പോലിസ് നിഗമനം.ഇയാള്‍ എഴുതി നല്‍കുന്ന കുറിപ്പിലെ അക്ഷരങ്ങള്‍ അവ്യക്തമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആലപ്പുഴ സ്വദേശി പ്രകാശ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ആശുപത്രിയില്‍ കുറഞ്ഞ വേതനത്തിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. നിരവധി രോഗികള്‍ ഇവിടെ ചികിത്സ തേടി എത്താറുണ്ട്.പ്രകാശിന് തട്ടിപ്പുമായി ബന്ധമുണ്ടോ എന്ന് പോലിസ് പരിശോധിച്ചു വരികയാണ്. ഗുരുതര രോഗമായെത്തുന്നവരെ സൗകര്യങ്ങള്‍ കുറവാണെന്ന് പറഞ്ഞ് മറ്റ് ആശുപത്രികളിലേക്ക് അയക്കും ഈ കെട്ടിടത്തില്‍ തന്നെയാണ് പ്രതിയുടെ താമസം.24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ ഇസിജി, ലാബ് സംവിധാനങ്ങളുമുണ്ട്. നാല് നഴ്സുമാരും ഇവിടെ ജോലി ചെയ്യുന്നുണ്ട്.1998ല്‍ മതം മാറി ഷിഹാബുദ്ദിന്‍ എന്ന പേര് സ്വീകരിച്ചെന്നും തിരുവനന്തപുരം നെടുമങ്ങാട്ടാണ് ഇപ്പോള്‍ താമസിക്കുന്നതെന്നും പ്രതി പറഞ്ഞു.കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

Top