പ്രസ് ക്ലബിനെ അപമാനിക്കാന്‍ മഞ്ഞ പത്രവും വിവാദ ലേഖികയും; ചാനലിലെത്തിയ യുവതിയുടെ ഗൂഢാലോചനയില്‍ പങ്കുപറ്റി മഞ്ഞ പത്രാധിപരും

തിരുവനന്തപുരം: തലസ്ഥാനത്തെ പ്രസ് ക്ലബിനെ അപമാനിക്കുന്ന വാര്‍ത്തയുമായി മഞ്ഞ ഓണ്‍ലൈന്‍ പത്രം എത്തിയതിനു പിന്നില്‍ വിവാദ മാധ്യമ പ്രവര്‍ത്തക. പ്രസ് ക്ലബിലെ ബാറുമായി ബന്ധപ്പെട്ട വ്യാജവാര്‍ത്തകളെഴുതിയ ഓണ്‍ലൈന്‍ വഴിയാണ് വീണ്ടും പ്രസ് ക്ലബിനെ അപമാനിക്കാന്‍ അതേ സ്ഥാപനത്തിലെ മുന്‍ ലേഖിക ശ്രമിച്ചത്.  പെണ്ണെന്ന ഭാവത്തിൽ  ഇക്കിളി എഴുത്തിന്റെ കുറുക്കുവഴിയിൽ പൂവാല സംഘത്തെ കൂടെ കാട്ടി കുപ്രശദ്ധിയിൽ നിറയുന്ന മാസസിക രോഗക്കാരിയാണ് ഇവിടെയും താരം. മാധ്യമത്തിലെ ട്രെയിനി ജേര്‍ണലിസം അവസാനിപ്പിച്ച് നാടുവിടേണ്ടിവന്നത് പ്രസ് ക്ലബിന്റെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നു. മാധ്യമം ബ്യൂറോ ചീഫും യുണിറ്റ് ചീഫുപോലുമറിയാതെ ട്രെയിനിയുടെ പ്രസ് ക്ലബ് വ്യാജ വാര്‍ത്ത മാധ്യമ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചത് മാധ്യമത്തിലും വിവാദത്തിനിടയാക്കിയിരുന്നു. ഈ യുവതിയുമായി ബന്ധപ്പെട്ട മാധ്യമത്തിലെ ഉന്നതനെ കേന്ദ്രീകരിച്ച് ഗോസിപ്പുകളും പ്രവഹിച്ചു. മാധ്യമത്തില്‍ നിന്ന് പുറത്താക്കാന്‍ നിര്‍ദ്ദേശം വന്നതോടെ രാജ്യം വിടുകയായിരുന്നു.IMG-20170831-WA0065

വീണ്ടും തലസ്ഥാനത്ത് വിവാദ ചാനലില്‍ തിരികെയെത്തിയ ഇവര്‍ പ്രസ് ക്ലബിനെ അടിക്കാനുള്ള വടി തപ്പി നടക്കുന്നതാണ് പ്രധാന ജോലിയെന്ന് മാധ്യമ പ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു. അത്തരമൊരു വാര്‍ത്തയാണ് ലേഖികയുടെ പിണിയളായ മാധ്യമ പ്രവര്‍ത്തകന്റെ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സ്വാഭാവികമായ ചില വിമര്‍ശനങ്ങളെ ഊതി പെരുപ്പിച്ച് വാര്‍ത്തയാക്കി തലസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകരെ അപമാനിക്കലാണ് ഈ ലേഖികയുടെ ലക്ഷ്യം. തിരുവനന്തപുരത്തെ മാധ്യമ പ്രവര്‍ത്തകര്‍ മുഴുവന്‍ രാവിലെ മുതല്‍ വെള്ളമടിക്കാരാണ് എന്ന തരത്തില്‍ പ്രചരണം തുടങ്ങിയത് ഇവരായിരുന്നു.
തലസ്ഥാനത്തെ ഒരു മാസികയില്‍ ജോലിക്കാരിയായിരുന്ന ഇവര്‍ സ്ഥാപന ഉടമയെ ബ്ലാക് മെയില്‍ ചെയത സംഭവം മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ പാട്ടാണ്. ഹണിട്രാപ്പിലൂടെ നിരവധി പ്രമുഖരെ കുടുക്കാനും ഇവര്‍ നേതൃത്വം നല്‍കിയട്ടുണ്ട്. ഇതൊന്നുമറിയാതെയായിരുന്നു മാധ്യമം ഇവരെ ട്രെയിനിയായി നിയമിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top