കുടുംബ വഴക്കിനെത്തുടർന്ന് അച്ഛൻ മകന്റെ കിടപ്പുമുറിക്ക് തീയിട്ടു. സംഭവം നടന്നത് തിങ്കളാഴ്ച്ച രാവിലെ ഒമ്പതോടെയാണ് സംഭവം. മരുമകളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. തലൂക്കര സ്വദേശിയായ അപ്പുവിനെയാണ് തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ മകന്‍ ജോലിക്കു പോയ സമയം നോക്കിയാണ് മുറിയ്ക്ക് തീയിട്ടത്. മുറിയിൽ തീയിട്ടതിനെ തുടർന്ന് മുറിയിലുണ്ടായിരുന്ന മരുമകളും പേരക്കുട്ടിയും ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
അപ്പുവും ഇളയമകന്‍ ബാബുവും ഒരുമിച്ചായിരുന്നു താമസം. ഇയാൾ രണ്ട് സെന്റ് സ്ഥലം ബാബുവിന് നല്‍കിയിരുന്നു. അതിന് ശേഷം ബാബുവും ഭാര്യയും തന്റെ കാര്യങ്ങള്‍ നോക്കുന്നില്ലെന്ന പരാതിയുമായി ഇയാള്‍ തിരൂര്‍ ആര്‍ഡിഒയ്ക്ക് പരാതി നൽകുകയും മറ്റൊരു മകന്റെ വീട്ടിലേക്ക് താമസം മാറുകയും ചെയ്തിരുന്നു. അപ്പുവിൻറെ പരാതി അനുസരിച്ച് മാസം 1,500 രൂപ മകനായ ബാബു ഇയാള്‍ക്ക് നല്‍കണമെന്ന് ആര്‍ഡിഒ ഉത്തരവിടുകയും ബാബു ഇത് നല്‍കി വരികയുമായിരുന്നു.
എന്നാല്‍ ഇതില്‍ സംതൃപ്തനാകാതിരുന്ന അപ്പു തിങ്കളാഴ്ച്ച രാവിലെയോടെ വീട്ടിലെത്തി കിടപ്പുമുറിയുടെ ജനലിലൂടെ മണ്ണെണ്ണയൊഴിച്ച് തീയിട്ടു. വിവരമറിഞ്ഞെത്തിയ നാട്ടുകാരെ ഇയാള്‍ ഭീഷണിപെടുത്തുകയും ചെയ്തു.
ഇതിനെ തുടര്‍ന്ന് നാട്ടുകാർ അഗ്നിരക്ഷാസേനയെ വിവരമറിയച്ചതോടെ ഫയര്‍സ്റ്റേഷന്‍ ഓഫീസര്‍ എം കെ പ്രമോദ് കുമാറിന്റെ നേതൃത്വത്തില്‍ അപ്പുവിനെ അനുനയിപ്പിക്കുകയും ശേഷം തിരൂര്‍ പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.