ഭാര്യയുമായുള്ള തര്‍ക്കത്തിനിടെ പിതാവ് സ്വന്തം മകളുടെ കഴുത്തറുത്തു കൊന്നു

blood_and_knife_by_sin_faye_stock

ദില്ലി: മക്കളെ സ്വന്തം മാതാപിതാക്കള്‍ ക്രൂരമായി കൊലപ്പെടുത്തുന്ന വാര്‍ത്തകള്‍ ഒരുപാട് കേട്ടു. വീണ്ടും ദില്ലിയില്‍ അങ്ങനെയൊരു ക്രൂര കൃത്യം നടന്നു. ഭാര്യയുമായുണ്ടായ തര്‍ക്കത്തിനിടെയാണ് സ്വന്തം അച്ഛന്‍ മകളെ കഴുത്തറുത്തു കൊന്നു. ദില്ലിയിലെ ആദര്‍ശ് നഗറിലാണ് സംഭവം നടന്നത്. ഭാര്യയേയും ഒരു വയസുകാരിയായ മകളേയും ക്രൂരമായി ആക്രമിച്ച കനയ്യയെ പൊലീസ് അറസ്റ്റു ചെയ്തു.

കനയ്യയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ മരിച്ചു. ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്നാരോപിച്ച് കനയ്യ വഴക്കിട്ടിരുന്നതായി പൊലീസ് പറഞ്ഞു. സംഭവ ദിവസം രാത്രിയും ഭാര്യയ്ക്കെതിരെ കനയ്യ ഇതേ ആരോപണം ഉന്നയിച്ചു. തുടര്‍ന്ന് വിഷയത്തില്‍ ഇരുവരും തമ്മില്‍ വഴക്കായി. തര്‍ക്കം മൂത്തപ്പോള്‍ കയ്യില്‍ കിട്ടിയ കത്തി ഉപയോഗിച്ച് കനയ്യ ഭാര്യയേയും മകളേയും ആക്രമിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു വയസു പ്രായമുള്ള മകളുടെ കഴുത്ത് ഇയാള്‍ കത്തി ഉപയോഗിച്ച് അറത്തു. ഭാര്യയും മകളും മരിച്ചുവെന്നു കരുതി കനയ്യ പൊലീസ് സ്റ്റേഷനില്‍ വിളിച്ച് താന്‍ ചെയ്ത കുറ്റം ഏറ്റു പറഞ്ഞു. പൊലീസ് എത്തിയപ്പോള്‍ ചോരവാര്‍ന്ന് ഗുരുതര അവസ്ഥയിലായിരുന്നു കനയ്യയുടെ ഭാര്യയും മകളും. ഇവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ മകള്‍ മരിക്കുകയായിരുന്നു.

ബിഹാറിലെ ചപ്ര സ്വദേശികളായ കനയ്യയും ഭാര്യയും കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ആദര്‍ശ് നഗറിലേക്ക് താമസം മാറ്റിയത്. ഇവിടെ വിവിധ പ്രദേശങ്ങളിലായി ഇലക്രിക്കല്‍, പ്ലംബിങ് വര്‍ക്കുകള്‍ ചെയ്തു വരികയായിരുന്നു ഇയാള്‍. കനയ്യയ്ക്കെതിരെ കൊലപാതക കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Top