മകനെ പിതാവ് തലക്കടിച്ച് കൊന്ന് കുഴിച്ചുമൂടി

പെരുമ്പാവൂര്‍:കോടനാട് മീന്‍പാറയില്‍ ഏഴു വയസ്സുകാരനെ പിതാവ് കൊലപ്പെടുത്തി. തലയ്ക്കടിച്ച് കൊന്നശേഷം മൃതദേഹം കുഴിച്ചിട്ടു. കോടനാട് മീന്‍പാറ സ്വദേശി ബാബുവാണ് മകനെ കൊന്ന് റബര്‍ തോട്ടത്തില്‍ കുഴിച്ചുമൂടിയത്. ബാബുവിനേയും മകനേയും നാല് ദിവസമായി കാണാനില്ലെന്ന് ഭാര്യ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

മകനെ കൊന്ന് ആത്മഹത്യ ചെയ്യാനായിരുന്നു ബാബു പദ്ധതിയിട്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കോടനാട് പൊലീസ് കേസെടുത്തു. ബാബു കുറ്റം സമ്മതിച്ചുവെന്നും സാമ്പത്തിക പ്രശ്നങ്ങള്‍ ഇയാളെ അലട്ടിയിരുന്നതായും പൊലീസ് പറഞ്ഞു. മൃതദേഹം കണ്ടെത്താനായി പൊലീസ് സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞുവരുന്നതേയുള്ളൂ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top