സൂരജ്പൂര്‍: ഛത്തീസ്ഗഡിലെ സൂരജ്പൂറില്‍ മൂന്നു വയസുകാരന്‍ പാമ്പ് കടിയേറ്റ് മരിച്ചു. കടിച്ച പാമ്പിനെ കുപ്പിയിലടച്ച ശേഷം മരിച്ച മകനെ ജീവിപ്പിക്കുന്നതിനായി മന്ത്രവാദിയെ തേടി പിതാവ്.
ലാല്‍ ബഹദൂറിന്റെ മൂന്നു വയസുകാരനായ മകന്‍ ആശിഷ് വീട്ടില്‍ കിടന്നുറങ്ങുന്നതിനിടെയാണ് പാമ്പു കടിയേറ്റത്. പാമ്പു കടിയേറ്റ ഉടന്‍ തന്നെ വീട്ടുകാര്‍ അതിനെ പിടികൂടി കുപ്പിയിലാക്കി. ആശിഷിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു. ലാല്‍ ബഹദൂറിന് മകന്റെ മരണം അംഗീകരിക്കാന്‍ കഴിഞ്ഞില്ല. തന്റെ മകന്‍ ജീവനോടെയുണ്ടെന്നാണ് ലാല്‍ കരുതുന്നത്. ഒരു മന്ത്രവാദിക്ക് തന്റെ കുഞ്ഞിനെ ജീവിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇയാള്‍. ‘തന്റെ മകനെ പുനരുജ്ജീവിപ്പിക്കാന്‍ മന്ത്രവാദിയെ കണ്ടെത്തുന്നതില്‍’ പരാജയപ്പെട്ടതോടെ ലാല്‍ ബഹദൂറിന് എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടു. ഒടുവില്‍ ഡോക്ടര്‍മാര്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ആശിഷിന്റെ മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തു.