പാലക്കാട്: സ്റ്റേഷനിൽനിന്നു പുറപ്പെട്ട ട്രെയിനിലേക്ക് ചാടിക്കയറവേ കാൽതെന്നിവീണ് പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽപ്പെട്ട യുവാവ് മരിച്ചു. ഇടുക്കി മുട്ടം പള്ളിവാതുക്കൽ അജു തോമസ് (46) ആണ് മരിച്ചത്. വൈകുന്നേരം നാലിന് ഒലവക്കോട് റെയിൽവേ സ്റ്റേഷനിലാണ് സംഭവം.
കോയമ്പത്തൂരിൽനിന്നു കണ്ണൂരിലേക്ക് പോവുകയായിരുന്ന പാസഞ്ചർ ട്രെയിനിലേക്ക് ചാടിക്കയറുമ്പോഴാണ് സംഭവം. കാൽതെന്നി പ്ലാറ്റ് ഫോമിനിടയിലൂടെ താ ഴേക്ക് വീഴുകയായിരുന്നു. യാത്രക്കാർ ഉടൻതന്നെ അപായച്ചങ്ങലവലിച്ച് ട്രെയിൻ നിർത്തി. റെയിൽവേ പോലീസെത്തി ഇയാളെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


