വീണ്ടും പനി മരണം; 28 കാരി ചികിത്സയിലിരിക്കെ മരിച്ചു; സംഭവം കാസര്‍കോട്

കാസര്‍കോട്: പനി ബാധിച്ച് യുവതി മരിച്ചു. കാസര്‍കോട് ചെമ്മനാട് ആലക്കംപടിക്കലിലെ ശ്രീജിത്തിന്റെ ഭാര്യ അശ്വതിയാണ് (28) മരിച്ചത്. മംഗലാപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് അശ്വതിക്ക് പനി കൂടിയത്. തുടര്‍ന്ന് കാസര്‍കോട് ആശുപത്രിയിലെത്തി ചികിത്സ തേടി. അന്ന് തന്നെ വീട്ടിലേക്ക് മടങ്ങി. എന്നാല്‍ പനി കുറഞ്ഞില്ല. ചൊവ്വാഴ്ച പനി കൂടിയതോടെ വീണ്ടും ആശുപത്രിയിലെത്തി.

നില വഷളായതോടെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അശ്വതിക്കും ശ്രീജിത്തിനും ആറ് വയസുള്ള ഒരു കുട്ടിയുണ്ട്. ഒടയംചാല്‍ സ്വദേശിയാണ് ടിടിസി വിദ്യാര്‍ത്ഥിയായിരുന്ന അശ്വതി. മംഗലാപുരത്തെ ആശുപത്രിയില്‍ നിന്ന് മൃതദേഹം ഒടയംചാലിലെത്തിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top