വഴക്ക് പറഞ്ഞു തീർക്കാൻ വിളിച്ചുവരുത്തി: സ്കൂട്ടർ യാത്രക്കിടെ വാക്കുതർക്കം; ഭർത്താവിന്റെ കുത്തേറ്റ് ഭാര്യക്ക് പരിക്ക്

പാലക്കാട്: ഭര്‍ത്താവിന്റെ കുത്തേറ്റ് വീട്ടമ്മയ്ക്ക് പരിക്കേറ്റു. സംഭവത്തില്‍ മുണ്ടൂര്‍ കീഴ്പാട് സ്വദേശി ശാന്തരാജിനെ (38) ഹേമാംബിക നഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ശാന്തരാജിന്റെ ഭാര്യ സുനിതയ്ക്കാണ് (35) കത്തികൊണ്ട് നെഞ്ചിലും വയറ്റിലും കുത്തേറ്റത്.

ബുധനാഴ്ച രാവിലെ 9.30ഓടെ മുട്ടിക്കുളങ്ങര വള്ളിക്കോടാണ് സംഭവം നടന്നത്. ഭര്‍ത്താവുമായി പിണങ്ങി സുനിത കുറച്ചുദിവസങ്ങളായി മങ്കരയിലെ സുഹൃത്തിനൊപ്പമായിരുന്നു താമസം. ആറ് വയസ്സുള്ള കുട്ടിയെയും ഇവര്‍ കൂടെ കൊണ്ടുപോയിരുന്നു. തര്‍ക്കം പറഞ്ഞു പരിഹരിക്കുന്നതിനായി ബുധനാഴ്ച മങ്കരയില്‍നിന്ന് ശാന്തരാജിനൊപ്പം മുണ്ടൂരിലേക്ക് സ്‌കൂട്ടറില്‍ വരുന്നതിനിടെ വഴിയില്‍വെച്ച് വാക്കുതര്‍ക്കം ഉണ്ടാകുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടര്‍ന്ന് ശാന്തരാജ് സുനിതയെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. കുത്തേറ്റ് യുവതി ബഹളംവെച്ചതോടെ ഓടിക്കൂടിയ ആളുകളാണ് പൊലീസില്‍ വിവരം അറിയിച്ചത്. പൊലീസെത്തി യുവതിയെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചു.

പിന്നീട്, ഇവരെ തൃശ്ശൂരിലെ ആശുപത്രിയിലേക്ക് മാറ്റി. ശാന്തരാജ്-സുനിത ദമ്പതികള്‍ക്ക് മൂന്ന് കുട്ടികളുണ്ട്. സംഭവസമയത്ത് പത്തും ആറും വയസ്സുള്ള കുട്ടികളും ഇവരോടൊപ്പം സ്‌കൂട്ടറിലുണ്ടായിരുന്നു.

Top