വടകരയിൽ താലൂക്ക് ഓഫീസിന് തീപിടിച്ചു; മേൽക്കൂരയുടെ ഒരു ഭാഗം തകർന്നു വീണു

കോഴിക്കോട്: വടകരയിലെ താലൂക്ക് ഓഫീസിൽ വൻ തീപ്പിടിത്തം. മേൽക്കൂരയുടെ ഒരു ഭാഗം തകർന്നു വീണു. പുലർച്ചെയോടെയാണ് തീപ്പിടിത്തം ഉണ്ടായത്. ഷോട്ട് സർക്യൂട്ടാണ് തീപ്പിടുത്തതിനുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം.

പഴക്കമുള്ള കെട്ടിടമായതിനാൽ വളരെ വേഗം തീ ആളിപ്പടരുകയായിരുന്നു. കംപ്യൂട്ടർ ഉൾപ്പെടെ ഓഫിസിലെ എല്ലാ സാധനങ്ങളും കത്തിപ്പോയി. ഫയലുകൾ വളരെ കുറച്ചു മാത്രമേ മാറ്റാൻ കഴിഞ്ഞുള്ളൂ. എന്തൊക്കെ രേഖകൾ കത്തിനശിച്ചു എന്നത് സംബന്ധിച്ച് വിശദമായ വിവരങ്ങൾ പിന്നീട് മാത്രമേ വ്യക്തമാകുകയുള്ളൂ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വടകര, നാദാപുരം, പേരാമ്പ്ര എന്നിവിടങ്ങളിൽനിന്നുള്ള ഫയർഫോഴ്സ് സംഘത്തിന്റെ നേതൃത്വത്തിലാണ് തീ അണയ്ക്കുന്നത്. വടകര സബ് ട്രഷറി ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ വളരെ അടുത്താണ് സ്ഥിതിചെയ്യുന്നത്.

Top