അഞ്ച് ക്രിസ്‌ത്യൻ വൈദികർ ബി.ജെ.പിയിൽ ചേർന്നു !!!മോദിയിൽ വിശ്വാസമർപ്പിച്ച് ക്രിസ്ത്യാനികൾ കൂട്ടമായി ബി.ജെ.പിയിലേക്ക് .ബി.ജെ.പിയുടെ കാഴ്ചപ്പാടുകളിലും പ്രവർത്തനങ്ങളിലും ആകൃഷ്ടരെന്നും പുരോഹിതർ.കോട്ടയത്ത് കോൺഗ്രസിന് കനത്ത തിരിച്ചടി!

കോട്ടയം:പറഞ്ഞത് പോലെ ചിലർ വന്നു…. കോട്ടയത്ത് ക്രിസ്ത്യാനികൾ കൂട്ടമായി ബി.ജെ.പിയിലേക്ക് ഒഴുകുന്നു. അഞ്ച് വൈദീകർ ഒന്നിച്ച് ബി.ജെ.പിയിൽ മെമ്പർമാരാവുകയും മോദിയിൽ തികഞ്ഞ വിശ്വാസം അറിയിക്കുകയും ചെയ്തു.കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ മുൻ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് കോട്ടയത്ത് അഞ്ച് ക്രിസ്ത്യൻ പുരോഹിതർ ബി.ജെ.പിയിൽ ചേർന്നത് . കോട്ടയത്ത് നടന്ന സ്വകാര്യ ചടങ്ങിൽ പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള ഇവർക്ക് പാർട്ടി അംഗത്വം നൽകി സ്വീകരിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയിലേക്ക് പ്രമുഖരായ ചിലർ വരുമെന്ന് ശ്രീധരൻപിള്ള നേരത്തെ പറഞ്ഞിരുന്നു. സമാനമായ നിലപാട് ഇന്നത്തെ ചടങ്ങിലും അദ്ദേഹം ആവർത്തിച്ചു. ഇന്നത്തെ ചടങ്ങ് കേരളത്തിലെ മാറുന്ന രാഷ്ട്രീയത്തിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.

ഫാദർ .ജെ മാത്യൂ മണവത്ത് മണർകാട്, ഫാദർ .ഗീവർഗീസ് കിഴക്കേടത്ത് മണർകാട് ഡീക്കൻ, ആഡ്രൂസ് മംഗലത്ത് ഇടുക്കി ഡീക്കൻ, ജിതിൻ കുര്യാക്കോസ് മൈലക്കാട്ട് മണർകാട്, ഫാദർ .തോമസ് കുളത്തുംഗൽ എന്നിവരാണ് അംഗത്വം എടുത്തവർ. ബി.ജെ.പിയുടെ കാഴ്ചപ്പാടുകളിലും പ്രവർത്തനങ്ങളിലും ആകൃഷ്ടരായാണ് തങ്ങൾ അംഗത്വം എടുത്തതെന്ന് പ്രസംഗത്തിൽ പറഞ്ഞു.PRIEST BJP3

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇത് മാറ്റമെന്ന് ബി.ജെപി പറയുന്നു ..എന്നാൽ ഇത് നാശത്തിന്റെ തുടക്കമെന്നും വിവിധ സഭകളിലെ തകർച്ച എന്നും ചില ക്രിസ്ത്യൻ ഗ്രൂപ്പുകളും പറയുന്നു . ബി.ജെ.പിയിൽ ചേർന്ന വൈദീകർക്ക് പിറകേ ഉടൻ തന്നെ കത്തോലിക്കാ സഭയിൽ നിന്നും കൂട്ടമായി ആളുകൾ ബിജെപിയിലേക്ക് എത്തും എന്നും അറിയുന്നു. നിരവധി കത്തോലിക്കാ വൈദീകർ ആഗ്രഹം അറിയിച്ചതായും വിവരമുണ്ട് .അതേസമയം പള്ളിത്തർക്കത്തിൽ ഉമ്മൻ ചാണ്ടി വിരോധം കൊണ്ടാണ് വൈദികർ കോൺഗ്രസ് വിടുന്നതെന്നും ആരോപണം ഉയരുന്നു .ഇടതു വലതുപക്ഷങ്ങൾ ജനഹിതത്തിനെതിരായി നടത്തുന്ന പ്രസ്താവനകളും പ്രവർത്തികളും പലരെയും മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നുവെന്ന് സോഷ്യൽ മീഡിയ പ്രതികരിക്കുന്നു.

ബിജെപിയിൽ ചേർന്ന ഗീവർഗീസ് എന്നക് വൈദികൻ ഫെയ്‌സ് ബുക്കിൽ കുറിച്ചത് …

എനിക്ക് പറയാനുളളത് ?!!!
ഞാന്‍ നേരത്തേ മുതലേ ബി ജെ പിയോട് അടുത്ത് നില്‍ക്കുന്ന ആളാണ് ഒരു പക്ഷേ 1997മുതല്‍  അംഗത്വം 2014 മുതലേ ഉണ്ട് എന്തുകൊണ്ട് എനിക്ക് ബി ജെ പി അംഗത്വം സ്വീകരിച്ചു കൂടാ എന്ന് കൂടി തെറി വിളിക്കുന്ന കൊങ്ങി,കമ്മി,സുഡു ദൈവത്തേക്കാള്‍ വലിയ വിശുദ്ധര് പറഞ്ഞാല്‍ കൊളളാം ..
ഇനി എനിക്ക് ചോദിക്കാനുളളതും പറയാനുളളതും പറയാം ..
ബ്രിട്ടീഷുകാരുടെ കാലത്ത് കോണ്‍ഗ്രസില്‍ ചേരുന്നത് അപമാനവും രാജ്യത്തോട് ചെയ്യുന്ന ദ്രോഹവും ആണ് എന്ന് പഠിപ്പിച്ചിരുന്നൂ മുഹമ്മദാലി ജിന്ന കോണ്‍ഗ്രസിന്‍റെ പ്രസിഡന്‍റ് ആയതിനെ പോലും വിമര്‍ശിച്ചൂ മുസ്ലീ വിരോധി ഹിന്ദു പാര്‍ട്ടിയുടെ ഷോക്കേസിലെ ബൊമ്മ എന്ന് വരെ വിളിച്ചൂ പിന്നീട് ഹിന്ദു കൊങ്ങിയെ വിട്ട് മുസ്ലീം ലീഗുണ്ടാക്കി രാജ്യം പകുത്തു .സായിപ്പ് രാജ്യം വിട്ടപ്പോള്‍ എല്ലാവര്‍ക്കും കോണ്‍ഗ്രസ് അഭിമാനം ആയി അതിലേയ്ക്ക് അധികാരം മോഹിച്ചൊഴുക്കായി .ഇനി കോണ്‍ഗ്രസിന്‍റെ പ്രതാപ കാലത്ത് ഉണ്ടായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആ പാര്‍ട്ടിയുടെ അനുഭാവി ആണെന്ന പറഞ്ഞാല്‍ തന്നെ പളളിയില്‍ നിന്ന് മഹറോന്‍ ചൊല്ലും ചത്താല്‍ കുഴിച്ചിടാന്‍ പോലും സെമിത്തേരിയിലിടം ഇല്ല .ഇന്നോ അച്ചന്‍മാര് പലരും രഹസ്യവും പരസ്യവുമായി കമ്മ്യൂണിസ്റ്റ് ആണ് .

മത്തായി നൂറനാല്‍ അച്ചന്‍ നിയമസഭാ സ്ഥാനാര്‍ത്ഥിയായിരുന്നൂ കമ്മിയുടെ കൊങ്ങിയിലും ധാരാളം വൈദീകരുണ്ട് കേരളാ കൊങ്ങിയും ഉണ്ട് ലോകത്ത് ഏറ്റവും കൂടുതല്‍ ക്രിസ്ത്യാനികളെ കൊന്നിട്ടുളള തികഞ്ഞ നിരീശ്വരവാദവും ഭൗതീക വാദവും ഉളള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ വൈദീകരുള്‍പ്പെടെ ഉളള ക്രിസ്ത്യാനിക്ക് ചേരാമെങ്കില്‍ മൃദുഹിന്ദുത്വം ആരോപിക്കപ്പെടുന്ന കൊങ്ങിയില്‍ ചേരാമെങ്കില്‍ എന്തുകൊണ്ട് എനിക്ക് ബി ജെ പി ആയി കൂടാ രാജ്യത്തെ വര്‍ഗീയ കൊലപാതങ്ങളുടെ കണക്ക് എടുത്താല്‍ സിക്ക് കലാപം അടക്കം കൊങ്ങിയും ചെയ്തിട്ടുണ്ട് .

വര്‍ഗീയത അല്ലാത്ത കൊലപാതകം കമ്മിയും ചെയ്തിട്ടുണ്ട് ഇപ്പോളത്തെ ട്രെന്‍റ് ഏതെങ്കിലും ദളിത് ,പശു, തുടങ്ങി വടക്കേണ്ഡ്യയിലെന്ത് കൊല നടന്നാലും അതെല്ലാം ബി ജെ പിയുടെ തലയില്‍ അല്ലങ്കില്‍ ഭൂരിപക്ഷ ന്യൂനപക്ഷ വ്യത്യാസം കൂടാതെ രാജൃത്തെ പൗരന്‍മാരെല്ലാം ഒന്നാണ് എന്ന് പറഞ്ഞാല്‍ ബി ജെ പി വര്‍ഗീയ പാര്‍ട്ടി ദൈവ വിശ്വാസം ഇല്ലാത്ത കമ്മിയില്‍ വൈദീകര്‍ക്ക് ചേരാം ആള്‍കൂട്ട പാര്‍ട്ടിയായ കൊങ്ങിയിലും ചേരാ സുഡാപ്പികള്‍ക്ക് അവരുടെ പാര്‍ട്ടിയിലും ചേരാം എങ്കില്‍ എനിക്ക് എന്‍റെ വിശ്വാസം കളയാതെ തന്നെ ബി ജെ പി ആകാം അത് സഹിക്കാത്തവരുണ്ടങ്കില്‍ നാല് തെറി പറഞ്ഞ് അണ്‍ഫ്രെണ്ട് ചെയ്തോളൂ 500പേരോളം വെയിറ്റിംഗ് ലിസ്റ്റിലാ ഫ്രെണ്ട് റിക്വസ്റ്റുമയി എന്‍റെ തീരുമാനം ഉറച്ചത് തന്നെ ആണ്.

 

Top