ഫ്ളവേര്‍സ് ടിവി അവാർഡ്‌സ് മാർച്ച് 5 ന് അങ്കമാലിയിൽ

സ്വന്തം ലേഖകൻ
ചാനൽ ഭേദമില്ലാതെ അർഹതയ്ക്ക് അംഗീകാരവുമായി ഫ്ളവേര്‍സ്  വീണ്ടും എത്തുന്നു. കഴിഞ്ഞ വർഷമാണ് ഫഌവഴ്‌സ് ചാനൽ ടെലിവിഷൻ ലോകത്ത് ഒരു പുതിയ മാറ്റത്തിന് തിരികൊളുത്തി ഈ പുരസ്‌കാര രാവിന് തുടക്കമിട്ടത്. തുടർച്ചയായി രണ്ടാം കൊല്ലവും ഇതേ ദൗത്യവുമായി ഫഌവഴ്‌സ് എത്തുകയാണ്.
പുരസ്‌കാരങ്ങൾക്ക് മൂല്യം നഷ്ടപ്പെടുന്ന ഈ പുതിയ കാലത്ത് പ്രേക്ഷകർ ഒന്നടങ്കം ആദരവോടെ നോക്കിക്കാണുന്ന ഒരു പുരസ്‌കാരമേള സംഘടിപ്പിക്കുകയാണ് ഫഌവഴ്‌സിന്റെ ലക്ഷ്യം.
പ്രശസ്ത തിരക്കഥാകൃത്ത് ജോൺ  പോൾ ചെയർമാനും ഛായാഗ്രാഹകനും സംവിധായകനുമായ അഴകപ്പൻ, നടനും സംവിധായകനുമായ മധുപാൽ, വാർത്താ അവതാരക മായ ശ്രീകുമാർ, ടെലിവിഷൻ നിരൂപക ഉഷ്.എസ്.നായർ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് വിവിധ ചാനലുകളിൽ നിന്ന് ലഭിച്ച എൻട്രികൾ പരിശോധിച്ച് അവാർഡ് ജേതാക്കളെ നിശ്ചയിച്ചത്.
മാർച്ച് അഞ്ചിന് അങ്കമാലി അഡ്‌ലക്‌സ് കൺവെൻഷൻസെന്റർ മൈതാനത്താണ് അവാർഡ് സമ്മേളനം നടക്കുക. വൈകിട്ട് 6.30 മുതലാണ് പരിപാടി.
Top