കോൺഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ പുനലൂര്‍ മധു അന്തരിച്ചു..

കൊച്ചി: കോൺഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ പുനലൂര്‍ മധു അന്തരിച്ചു.66വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ഏറെ നാളായി ഹൃദ്രോഗബാധിതനായി ചികിത്സയിലായിരുന്നു. രോഗം കലശലായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രി 9 മണിയോടെയായിരുന്നും അന്ത്യം.

മൃതദേഹം നാളെ രാവിലെ 9 മണിയോടെ പുനലൂര്‍ തൊളിക്കോടുള്ള വസതിയില്‍ എത്തിക്കും. സംസ്‌ക്കാരം വൈകിട്ട് 5 മണിയോടെ വീട്ടുവളപ്പില്‍ നടക്കും.കെ എസ് യുവിലൂടെ രാഷ്ട്രീയത്തിലെത്തിയ പുനലൂര്‍ മധു, കെ എസ് യു സംസ്ഥാന പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, കൊല്ലം ഡി സി സി താല്ക്കാലിക അധ്യക്ഷന്‍,എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡംഗം, ഓയില്‍പാം ബോര്‍ഡ് മെമ്പര്‍ പദവികളും വഹിച്ചു. നിലവില്‍ കെ പി സി സി നിര്‍വ്വാഹക സമിതി അംഗമായിരുന്നു. കോമളമാണ് ഭാര്യ.

Top