മലപ്പുറത്ത് മനുഷ്യന്റെ തലയോട്ടി കണ്ടെത്തി ;വെള്ളപ്പൊക്കത്തിൽ ഒലിച്ചു വന്നതാണോയെന്ന് പ്രാഥമിക നിഗമനം :പൊലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ

മലപ്പുറം :എടവണ്ണയിൽ ചാലിയാർ പുഴയ്ക്ക് സമീപം മണ്ടേങ്ങര കൊളപ്പാട് കടവിനടുത്ത് മനുഷ്യന്റെ തലയോട്ടി കണ്ടെത്തി.തലയോട്ടിയെ കണ്ടെത്തിയതിന് പിന്നാലെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് എടവണ്ണ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തലയോട്ടിയുടെ അളവും തൂക്കവും മറ്റും രേഖപ്പെടുത്തിയശേഷം വിദഗ്ധ പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്ക് അയക്കുമെന്ന് എടവണ്ണ പൊലീസ് അറിയിച്ചു.

തലയോട്ടി ലഭിച്ച പരിസരപ്രദേശങ്ങള് പൊലീസ് നിരീക്ഷണം നടത്തി. എങ്കിലും തലയോട്ടിയുടെ മറ്റു അവശിഷ്ടങ്ങൾ ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

അതേസമയം കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴ കാരണം കഴിഞ്ഞ നാല് ദിവസമായി ചാലിയാർ പുഴയില് ജലനിരപ്പ് വർധിച്ചിട്ടുണ്ട്.നിലമ്പൂര് ഭാഗത്തുനിന്നും വെള്ളപ്പൊക്കത്തില് ഒലിച്ചു വന്നതാണോ തലയോട്ടി എന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം ആയിട്ടില്ല. എടവണ്ണ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top