നാലംഗ മലയാളി കുടുംബത്തിന്റെ മൃതദേഹങ്ങള്‍ കണ്ടെത്തി;സംസ്‌കാരം കാലിഫോര്‍ണിയയില്‍.മാതാപിതാക്കള്‍ക്കു വിസ ലഭിച്ചിട്ടില്ല

ന്യുയോർക്ക് :: യു.എസിലെ ഈല്‍ നദിയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ കാണാതായ നാലംഗ മലയാളി കുടുംബത്തിന്റെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇന്നലെ പുലര്‍ച്ചെയാണു ചെളി നിറഞ്ഞ കാറിനുള്ളില്‍നിന്നു സന്ദീപിന്റെ മൃതദേഹം ലഭിച്ചത്‌. കാക്കനാട്‌ പടമുകള്‍ ടൗണ്‍ഷിപ്പില്‍ അക്ഷയവീട്ടില്‍ റിട്ട. ബാങ്ക്‌ ജീവനക്കാരായ സോമനാഥന്‍ പിള്ളയുടെയും രത്‌നലതയുടെയും മകള്‍ മകള്‍ സൗമ്യ(38), ഭര്‍ത്താവ്‌ സന്ദീപ്‌(42), മക്കളായ സിദ്ധാന്ത്‌(12), സച്ചി (ഒമ്പത്‌) എന്നിവരാണു മരിച്ചത്‌. പറവൂര്‍ തോട്ടപ്പള്ളി വീട്ടില്‍നിന്നു വര്‍ഷങ്ങള്‍ക്കു മുമ്പു ഗുജറാത്തിലെ സൂററ്റില്‍ സ്‌ഥിരതാമസമാക്കിയ സുബ്രഹ്‌മണ്യന്റെ മകനാണു സന്ദീപ്‌. മൃതദേഹങ്ങള്‍ ലഭിച്ചതായി സോമനാഥന്‍ പിള്ളയ്‌ക്ക്‌ യു.എസില്‍നിന്ന്‌ ഇന്നലെ രാവിലെ യു.എസില്‍നിന്ന്‌ ഇ മെയില്‍ സന്ദേശം ലഭിച്ചു.

സന്ദീപും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ ഈല്‍ നദിയിലെ കുത്തൊഴുക്കില്‍ കാണാതായെന്നാണ്‌ യു.എസില്‍ താമസിക്കുന്ന അടുത്ത ബന്ധുക്കള്‍ നാട്ടില്‍ അറിയിച്ചത്‌. മൃതദേഹങ്ങള്‍ അഴുകിയ നിലയിലായതിനാല്‍ നാട്ടിലേക്കു കൊണ്ടുവരില്ലെന്നു ബന്ധുക്കള്‍ പറഞ്ഞു. കാലിഫോര്‍ണിയയിലെ ആശുപത്രി മോര്‍ച്ചറിയിലാണിപ്പോള്‍ നാലു മൃതദേഹങ്ങളും. മരണാനന്തരച്ചടങ്ങില്‍ പങ്കെടുക്കാന്‍ സൗമ്യയുടെ സഹോദരന്‍ ലിഖിത്‌ പുറപ്പെട്ടെങ്കിലും. മാതാപിതാക്കള്‍ക്കു വിസ ലഭിച്ചിട്ടില്ല. വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടു വിസ ലഭിക്കാനുള്ള നടപടി ക്രമങ്ങള്‍ ഊര്‍ജിമാക്കാനുള്ള ശ്രമത്തിലാണു സോമനാഥന്‍ പിള്ള.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സൗത്ത്‌ കാലിഫോര്‍ണിയയിലെ വാലന്‍സിയയില്‍ താമസിക്കുന്ന സന്ദീപും കുടുംബവും ഒറിഗോണിലെ പോര്‍ട്‌ലാന്‍ഡില്‍നിന്നു സനോയിഡിലെ ബന്ധുവിനെ സന്ദര്‍ശിക്കാന്‍ പോകുമ്പോഴായിരുന്നു അപകം. അമേരിക്കയില്‍ തന്നെ ജോലി ചെയ്യുന്ന സന്ദീപിന്റെ സഹോദരന്‍ സച്ചിനും വിവരമറിഞ്ഞ്‌ അപകട സ്‌ഥലത്ത്‌ എത്തിയിരുന്നു.

ആദ്യം കണ്ടെത്തിയത് സൗമ്യയുടെ മൃതദേഹം ആയിരുന്നു. നദിയിലെ വെള്ളം താഴ്ന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. അതിന് ശേഷം ഇന്നലെയാണ് മെറൂണ്‍ നിറത്തിലുള്ള ഹോണ്ട പൈലറ്റ വാഹനവും കണ്ടെത്തിയത്. സന്ദീപിന്റെയും സാച്ചിയുടെയും മൃതദേഹങ്ങള്‍. ഇതിന് ശേഷം നടത്തിയ തെരച്ചിലില്‍ സിദ്ധാന്തിന്റെ മൃതദേഹവും കണ്ടെത്തി. അപകടം നടന്ന സ്ഥലത്തിന് ഒന്നരമൈല്‍ അകലെ നദിയില്‍ ആറടി താഴ്ചയില്‍ നിന്നാണ് കാര്‍ കണ്ടെത്തിയത്. കാറിന്റെ ഒരു വശത്തെ ചില്ലു തകര്‍ന്ന നിലയിലായിരുന്നു.

കാറിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു സന്ദീപും സാച്ചിയും പിന്നിലെ സീറ്റിലായിരുന്നു. കുട്ടികളെ രക്ഷിക്കാനായി സന്ദീപ് പിന്‍സീറ്റിലേക്ക് വന്നതാകാമെന്നാണ് കരുതുന്നത്. മൃതദേഹങ്ങളും കാറും കരയ്‌ക്കെത്തിച്ചിട്ടുണ്ട്. ജീര്‍ണ്ണിച്ച്‌ ഏറെ മോശമായ നിലയിലാണ്.ഒരാഴ്ചയായി സന്ദീപും കുടുംബവും വിനോദയാത്രയിലായിരുന്നു. ഇതിനിടെ സ്‌നോയിഡിലെ ബന്ദുവിന്റെ വീട്ടിലെത്താമെന്ന് അറിയിച്ചിരുന്നെങ്കിലും കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാലിഫോര്‍ണിയ ഹൈവേ പെട്രോളില്‍ നിന്നും ഒരു കാര്‍ അപകടത്തില്‍ പെട്ട വിവരം അറിഞ്ഞത്. ലെഗ്ഗെറ്റ് നഗരത്തിന് വടക്ക് ഡോറ ക്രീക്കില്‍ വെച്ച്‌ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഈല്‍ നദിയില്‍ സന്ദീപും കുടുംബവും സഞ്ചരിച്ച വാഹനം മുങ്ങിപ്പോയതായി ഒരു ദൃക്‌സാക്ഷി പോലീസിനെ അറിയിക്കുകയായിരുന്നു.

അപകടസ്ഥലത്തുനിന്ന് അര മൈൽ അകലെ നാലടിയിലേറെ താഴ്ചയിൽ ചെളി കയറി മുങ്ങിക്കിടക്കുകയായിരുന്നു കാർ.സന്ദീപിന്റെയും സാച്ചിയുടെയും മൃതദേഹങ്ങൾ കാറിൽ‌ നിന്നു കണ്ടെടുത്തു മോർച്ചറിയിലേക്കു മാറ്റി. അപകടം നടന്ന സ്ഥലത്തുനിന്ന് ഏഴു മൈൽ അകലെനിന്നു സൗമ്യയുടെ മൃതദേഹം വെള്ളിയാഴ്ച കണ്ടെടുത്തിരുന്നു. കനത്ത മഴ തുടരുന്നതിനാലാണ് തിരച്ചിൽ ശ്രമകരമായി മാറിയത്.പോർട്ട്ലൻഡിൽ നിന്നും സാൻഹൊസെ വഴി കലിഫോർണിയയിലേക്ക് കുടുംബം സഞ്ചരിക്കുന്നതിനിടെയായിരുന്നു സംഭവം.ലോസ് ആഞ്ചലസിൽ താമസിക്കുന്ന കുടുംബം വിനോദയാത്രയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നാണ് സൂചന.യാത്രയ്ക്കിടയിൽ സാൻജോസിലുള്ള സുഹൃത്തിനെ സന്ദീപ് ഫോണിൽ ബന്ധപ്പെട്ടിരുന്നു. വെള്ളിയാഴ്ച വൈകിട്ടോടെ അവിടെ എത്തുമെന്നും രാത്രി അവിടെ തങ്ങുമെന്നുമാണ് സന്ദീപ് സുഹൃത്തിനോട് പറഞ്ഞത്. അവധിക്ക് ശേഷം തിങ്കളാഴ്ച സ്കൂൾ തുറക്കുമെന്നതിനാൽ ശനിയാഴ്ച വീട്ടിലേക്ക് മടങ്ങാനായിരുന്നു കുടുംബത്തിന്‍റെ പദ്ധതി.

യൂണിയന്‍ ബാങ്ക് വൈസ് പ്രസിഡന്റായിരുന്ന സന്ദീപ് ജോലി ചെയ്തിരുന്നത് ലോസ് ഏഞ്ചല്‍സിനടുത്ത് സാന്റാ ക്‌ളരിറ്റയിലാണ്. 15 വര്‍ഷം മുമ്ബാണ് സന്ദീപ് സൂററ്റില്‍ നിന്നും യുഎസിലെത്തിയത്. എറണാകുളം പറവൂര്‍ തോട്ടപ്പള്ളിയില്‍ നിന്നാണ് സന്ദീപിന്റെ കുടുംബം അമേരിക്കയില്‍ എത്തിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നാടുവിട്ട സന്ദീപിന്റെ മാതാപിതാക്കള്‍ ഗുജറാത്തിലെ സൂററ്റിലായിരുന്നു താമസം.

Top