പള്ളിമേടയിൽ മരിച്ചനിലയിൽ യുവ വൈദികൻ !മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കള്‍

തിരുവനന്തപുരം: ഫാ.ആല്‍ബിന്‍ വര്‍ഗീസിന്റെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ ആരോപിച്ച് രംഗത്ത് . ബുധനാഴ്ച രാത്രിയാണ് ആല്‍ബിന്റെ മൃതദേഹം പള്ളിമേടയില്‍ കണ്ടെത്തിയത്.ആത്മഹത്യ ചെയ്യാന്‍ തക്കതായ കാരങ്ങളൊന്നും ആല്‍ബിന് ഉണ്ടായിരുന്നില്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു. ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മലങ്കര സമയും രംഗത്ത് വന്നിട്ടുണ്ട്. മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് മലങ്കര കത്തോലിക്ക സഭ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കി.

പിരപ്പന്‍കോട് സ്വകാര്യ ആശുപത്രിയില്‍ വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ഫാ. ആല്‍ബിന്‍ ബുധനാഴ്ചയാണ് പള്ളിയില്‍ തിരിച്ചെത്തിയത്. ഉച്ചയോടെ പള്ളിയില്‍ എത്തിയ വൈദികന് ഭക്ഷണം എത്തിച്ചിരുന്നത് പള്ളിയോട് ചേര്‍ന്നുള്ള കോണ്‍വന്റില്‍ നിന്നായിരുന്നു. വൈദികനെ വിളിച്ചിട്ടും ബെല്‍ അടിച്ചിട്ടും വാതില്‍ തുറക്കാതിരുന്നതിനെ തുടര്‍ന്ന് വൈദികന്റെ സഹോദരനെ വിവരം അറിയിച്ചു. തുടര്‍ന്ന് സഹോദരന്‍ മൊബൈലില്‍ വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് ആല്‍ബിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.അതേസമയം ആത്മഹത്യയെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം.

Latest
Widgets Magazine