തലശ്ശേരി: ബാലികയെ പീഡിപ്പിച്ച പീഡക വൈദികന് ജാമ്യം ഇല്ല .കൊട്ടിയൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ മുഖ്യപ്രതി ഫാ. റോബിന്‍ വടക്കുഞ്ചേരിയുടെ ജാമ്യമാണ് ഹൈക്കോടതി തള്ളിയത് . 7 മാസത്തോളമായി പോക്സോ ചുമത്തി ബാല പീഢകനായ വൈദീകൻ ജയിലിൽ കിടക്കുകയാണ്. ഇതിനിടെ അതീവ രഹസ്യമായി മാധ്യമ ശ്രദ്ധയിൽ പെടാതെ ഹൈക്കോടതിയിൽ ജാമ്യ ഹരജി നല്കുകയായിരുന്നു.ജയിലിൽ കിടക്കുന്ന ഫാ റോബിൻ വടക്കുംചേരിക്ക് അനുഭാവ നിലപാടാണ് ഇപ്പോൾ സഭ സ്വീകരിക്കുന്നത്. ജന രോക്ഷം തണുത്തപ്പോൾ ലക്ഷങ്ങൾ ചിലവിട്ട് നിയമ സഹായവും വക്കീലിനേയും ഏർപ്പാട് ചെയ്യുന്നതും മാനന്തവാടി രൂപതയുമായി ബന്ധപ്പെട്ട് തന്നെ.ഫാ. റോബിന്‍ വടക്കുഞ്ചേരി ഉള്‍പ്പെടെ കേസില്‍ ആകെ 10 പ്രതികളാണുള്ളത്. ഇതില്‍ ഒമ്പത് പ്രതികള്‍ക്കും ഹൈകോടതി ജാമ്യം അനുവദിച്ചിരുന്നു. അതിനിടെ ഇരയുടെ വയസ് 18 ആക്കി കേസില്‍ നിന്നും രക്ഷപെടാന്‍ ഇരയുടെ ബോണ്‍ ടെസ്റ്റ് നടത്താനുള്ള നീക്കത്തിലാണ് പ്രതിയുടെ അഭിഭാഷകര്‍ .അതിനായി കോടതിയെ സമീപിക്കുന്നു .പിന്നില്‍ കത്തോലിക്ക സഭയിലെ ഉന്നതര്‍ ആണെന്നും ആരോപണം ഉണ്ട്.
കുറ്റകൃത്യത്തിൽ നിന്നും പ്രതികളേ രക്ഷിക്കാൻ മാനന്തവാടി രൂപത വൻ നീക്കം നടത്തുന്നതായി വൈദീകർ തന്നെ കുറ്റപ്പെടുത്തുന്നു. ഇതിനിടെ പ്രതികളായ ഫാ.തോമസ് തേരകവും, സിസ്റ്റർ ബെറ്റിയും കേസിൽ നിന്നും ഊരാൻ വൻ നീക്കമാണ് നടത്തുന്നത്. തലശേരി ജില്ലാ കോടതിയിൽ ഇവർ കേസിൽ നിന്നും തങ്ങളേ ഒഴിവാക്കാൻ ഹരജി ഫയൽ ചെയ്തിരുന്നു. കോടതി അത് തള്ളി. തുടർന്ന് ഹൈക്കോടതിയിൽ പോയി വിചാരണ നിർത്താൻ താല്ക്കാലിക വിധി സമ്പാദിച്ചിരിക്കുകയാണ്. ഇതിനിടയിലാണ് ഫാ.റോബിൻ പുറത്തു ചാടാൻ നീക്കം നടത്തുന്നത്. പതിനഞ്ചിലധികം വൈദികരുടെ ബാലപീഢനവും സ്ത്രീ പീഡനവും ഒതുക്കിത്തീര്‍ത്ത മാനന്തവാടി രൂപതയിൽ ഒരു വിഭാഗം വൈദീകർ ബിഷപ്പിനെതിരേ ശക്തമായ നിലപാടിലാണ്. ബിഷപ്പ് രാജിവയ്ച്ച് ഒഴിയണമെന്ന് മുമ്പ് ജീവൻ ടി.വിയിലും സഭാ നേതൃത്വത്തിലും ആവശ്യം ഉയർന്നിരുന്നു. എന്നാൽ രാജി വയ്ക്കില്ലെന്നും മാർപ്പാപ്പയിൽ നിന്നും ഉത്തരവ് വരണമെന്നും ബിഷപ്പ് ജോസ് പൊരുന്നേടം മറുപടി കൊടുത്തിരുന്നു.
മാനന്തവാടി രൂപതാദ്ധൃക്ഷനാണ് ഈ കേസില്‍ ബാലപീഢകനായ റോബിന്‍ വടക്കുംചേരിയ്ക്കുവേണ്ടി വക്കീലിനെ രഹസൃമായി തയ്യാറാക്കി എറണാകുളത്ത് ഹൈക്കോടതിയില്‍ കേസ് നീക്കുന്നത് എന്നും വൻ വിമർശനം ഉയരുന്നു. ഫാ.റോബിൻ വടക്കും ചേരിയേ കോടതി കുറ്റക്കാരൻ എന്നു കണ്ടെത്തും വരെ കുറ്റക്കാരൻ എന്നു പറയാനാകില്ലെന്ന വിചിത്ര വാദവും ബിഷപ്പ് ഒരു പള്ളി പ്രസംഗത്തിൽ ഉന്നയിച്ചിരുന്നു. കുറ്റവാളിയല്ലാതെ റോബിനേ തിരിച്ചു കൊണ്ടുവന്ന് വീണ്ടും ഉത്തരവാദിത്വങ്ങൾ ഏല്പ്പിക്കാനാണ് നീക്കം. ഫാ. തോമസ് തേരകം, 6 കന്യാസ്ത്രീകൾ ഇവരുടെ കേസുകളും നടത്തുന്നത് സഭ തന്നെ. കുറ്റവാളികളുമായുള്ള ബന്ധമാണ് പരസ്യമായി പുറത്തു വരുന്നത്.അഭിഭാഷകരേ കാണുന്നതും, അവർക്ക് പണം നല്കുന്നതും സഭയുടെ ആല്മായ സംഘടനയുടെ പ്രസിഡന്റാണ്. ഇയാൾ കർദിനാൾ മാർ ആലഞ്ചേരിയുടെ വലം കൈയ്യും മനാസാക്ഷി സൂക്ഷിപ്പുകാരനുമാണ്. ഹൈക്കോടതിയിൽ ഇയാൾ വന്ന് കർദിനാളിന്റെ ദൂതനെന്ന് പറഞ്ഞാണ് കാര്യങ്ങളിൽ ഇടപെടുന്നതെന്നും കേസ് നടത്തിക്കുന്നതെന്നും അഭിഭാഷകർ തന്നെ വിവരങ്ങൾ നല്കുന്നു.കാര്യങ്ങൾ അത്രമാത്രം വ്യക്തമാണ്.