കണ്ണൂർ :സ്വാതന്ത്ര്യദിനത്തിൽ പള്ളിക്കു മുന്നിൽ ഉയർത്തിയ ദേശീയപതാക വൈകുന്നേരം താഴ്ത്തുന്നതിനിടെ ഇരുമ്പു പൈപ്പുകൊണ്ടുണ്ടാക്കിയ കൊടിമരം വൈദ്യുതകമ്പിയിൽ തട്ടി യുവവൈദികൻ ഷോക്കേറ്റു മരിച്ചു.മുള്ളേരിയ ഇന്‍ഫന്റ് ജീസസ് ചര്‍ച്ചിലെ വികാരി ഫാ. മാത്യു കുടിലില്‍ എന്ന ഷിന്‍സ് അഗസ്റ്റിന് (30) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ആറോടെയാണ് അപകടം. സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് രാവിലെ ഉയര്‍ത്തിയ പതാക അഴിച്ചു മാറ്റുന്നതിനിടെയാണ് സംഭവം.കെട്ടിയ കയറില്‍ കുരുങ്ങിയ പതാക അഴിക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ ഇരുമ്പ് കൊടിമരം പൊക്കി എടുക്കാന്‍ ശ്രമിക്കുകയാിയരുന്നു. ഭാരവും കാറ്റും മൂലം കൊടിമരം മറിഞ്ഞ് തൊട്ടടുത്ത ഹൈടെൻഷൻ വൈദ്യുതലൈനിൽ തട്ടി. കൊടിമരത്തെ മുറുകെ പിടിച്ച നിലയിലാണ് ഫാ. മാത്യു മറിഞ്ഞുവീണത്. ഇരുവരെയും ഉടൻതന്നെ മുള്ളേരിയ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫാ. മാത്യുവിന്റെ ജീവൻ രക്ഷിക്കാനായില്ല.
ഒന്നര വര്‍ഷം മുമ്പാണ് മുള്ളേരിയ ജീസസ് പള്ളി വികാരിയായി ചുമതലയേറ്റത്. കുടിയാന്മല, നെല്ലിക്കാംപൊയില്‍, ചെമ്പത്തൊട്ടി എന്നിവിടങ്ങളില്‍ അസി. വികാരിയായിരുന്നു. പ്രദേശത്തെ യുവാക്കളുടെ അടക്കം പ്രിയങ്കരനായ അച്ചനായിരുനനു മാത്യു. കര്‍ണാടക പുത്തൂര്‍ സെന്റ് ഫിലോമിന കോളജില്‍ എം.എസ്.ഡബ്ല്യു രണ്ടാം വര്‍ഷ വിദ്യാര്‍ഥി കൂടിയാണ്. ആദൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
ആദൂർ പോലീസ് ഇൻക്വസ്റ്റ് നടത്തി. കാസർഗോഡ് ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം കരുവഞ്ചാലിലെത്തിച്ചു. നാളെ രാവിലെ ഏഴിന് എടൂരിലെ വീട്ടിലെത്തിക്കും. എട്ടു മുതൽ എടൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പൊതുദർശനം. സംസ്കാരശുശ്രൂഷകൾ 10ന് ആരംഭിക്കും.
ഇരിട്ടി എടൂർ സ്വദേശിയായ ഫാ. മാത്യു 2020 ലാണ് തലശേരി അതിരൂപതയ്ക്കു കീഴിൽ വൈദികപട്ടം സ്വീകരിച്ചത്. കുടിയാൻമല, ചെമ്പന്തൊട്ടി, നെല്ലിക്കാംപൊയിൽ പള്ളികളിൽ അസി. വികാരിയായി സേവനമനുഷ്ഠിച്ച ശേഷം ഒന്നരവർഷം മുമ്പാണ് മുള്ളേരിയയിൽ ചുമതലയേറ്റത്. ദേലംപാടി സെന്റ് മേരീസ് പള്ളിയുടെ ചുമതലയും നിർവഹിച്ചിരുന്നു.
കർണാടകയിലെ പുത്തൂർ സെന്റ് ഫിലോമിന കോളജിൽ രണ്ടാംവർഷ എംഎസ്ഡബ്ല്യു വിദ്യാർഥിയായിരുന്നു. കെസിവൈഎം കാസർഗോഡ് ഫൊറോന ഡയറക്ടറായും പ്രവർത്തിച്ചിരുന്നു.എടൂർ കുടിലിൽ കുടുംബാംഗമായ പരേതനായ അഗസ്റ്റിന്റെയും ലിസിയുടെയും മകനാണ്. സഹോദരങ്ങൾ: ലിന്റോ, ബിന്റോ. ദീപിക ചീഫ് എഡിറ്റർ ഫാ. ജോർജ് കുടിലിലിന്റെ പിതൃസഹോദരന്റെ മകന്റെ മകനാണ് ഫാ. മാത്യു കുടിലിൽ.