താന്‍ പ്രസംഗിച്ചുകൊണ്ടിരുന്ന വേദിയില്‍ കയറി കുസൃതികള്‍ കാട്ടിയ കുരുന്നിനെ
കാണിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറയുന്നത് ഇന്ന ലോകം മുഴുവന്‍ കേള്‍ക്കുകയാണ്. ‘ദൈവത്തിനു മുന്നില്‍ പൂര്‍ണ സ്വതന്ത്രനാകാന്‍ നമുക്കു പറ്റുമോ’ എന്നാണ് മാര്‍പ്പാപ്പ ചോദിച്ചത്. മാര്‍പ്പാപ്പ സംസാരിക്കുന്നതിനിടയില്‍ വേദിയില്‍ കയറിയ കുരുന്ന് ബാലന്‍ കളികളില്‍ മുഴുകി. മാര്‍പ്പാപ്പ ഇരിക്കുന്നെന്നോ അവിടെ ധാരാളം ആളുകള്‍ ഉണ്ടെന്നോ ഒന്നും അവന് പ്രശ്‌നമായില്ല.
സംസാരിക്കാനും കേള്‍ക്കാനും കഴിയാത്ത കുട്ടിയെ തടയാന്‍ മാര്‍പാപ്പയോ, സുരക്ഷാ ചുമതലയുള്ള സ്വിസ് ഗാര്‍ഡുകളോ മുതിര്‍ന്നില്ല. വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ ഇന്നലെ മാര്‍പാപ്പ സംസാരിക്കുമ്പോഴായിരുന്നു ഈ കൗതുകക്കാഴ്ച. കുട്ടിക്ക് സംസാരിക്കാനും കേള്‍ക്കാനും കഴിയില്ലെന്ന് മാര്‍പാപ്പ സദസിനോടു വിശദീകരിച്ചു. പിന്നീട് ബാലനുവേണ്ടി മാര്‍പാപ്പ പ്രാര്‍ഥിച്ചു.
വേദിയിലേക്കു കയറിയ ബാലന്‍ ഒന്നും വകവയ്ക്കാതെ മാര്‍പാപ്പയ്ക്കും സ്വിസ് ഗാര്‍ഡിനു ചുറ്റും ഓടിനടന്നു. സ്വിസ് ഗാര്‍ഡിനെ തൊട്ടുനോക്കി.