സ്വവര്‍ഗാനുരാഗികളെ ബഹുമാനിക്കണമെന്ന് പോപ്പ് ഫ്രാന്‍സിസ്

Pope-Francis-at-Vatican

വത്തിക്കാന്‍: സ്വവര്‍ഗാനുരാഗികളോട് കാണിക്കുന്ന വിവേചനത്തിനെതിരെ പോപ്പ് ഫ്രാന്‍സിസ് രംഗത്ത്. സ്വവര്‍ഗാനുരാഗികളെ ബഹുമാനിക്കണമെന്നാണ് പോപ്പ് പറഞ്ഞത്. അവരെ അകറ്റി നിര്‍ത്തരുതെന്നും പോപ്പ് പറയുന്നു. ഇത്തരക്കാരെ ദേവാലയങ്ങളിലേക്ക് കൊണ്ടുവരികയും സ്‌നേഹം നല്‍കുകയും വേണം.

തീരുമാനങ്ങള്‍ നിയമത്തിന്റെ അടിസ്ഥാനത്തിലല്ല യുക്തിയുടെ അടിസ്ഥാനത്തിലാണ് നടപ്പാക്കേണ്ടത്. ആനന്ദത്തിന്റെ സ്നേഹം എന്ന 260 പേജുള്ള പ്രബന്ധത്തിലാണ് പോപ്പ് ഇക്കാര്യങ്ങള്‍ പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിവാഹ മോചിതര്‍, പുനര്‍വിവാഹിതര്‍ തുടങ്ങിയവരോട് ഉദാര നിലപാട് സ്വീകരിക്കണമെന്നും പ്രോപ്പ് കൂട്ടിച്ചേര്‍ത്തു. വിവാഹ മോചിതരായവരെയും പുനര്‍വിവാഹം കഴിച്ചവരെയും മാത്രമല്ല. എല്ലാവരും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഏതുതരം അവസ്ഥയിലൂടെയാണ് സ്വയം കടന്നുപോയതെന്ന് ഓര്‍ക്കണമെന്നും പോപ്പ് പറഞ്ഞു.

സുവിശേഷത്തിന്റെ യുക്തിയില്‍ ആരേയും അകറ്റി നിര്‍ത്തണമെന്ന് പറയുന്നില്ലെന്നും ആരെയും എക്കാലത്തേക്കും അകറ്റി നിര്‍ത്താന്‍ സാധിക്കില്ലെന്നും പോപ്പ് പറഞ്ഞു. എല്ലാവരും ദേവാലയത്തിന്റെ ഭാഗമാണെന്ന തോന്നല്‍ അവരില്‍ ഉണ്ടാക്കാന്‍ വിശ്വാസികള്‍ ശ്രമിക്കണം. ഇത് തങ്ങളുടെ വിശ്വാസത്തിന് മങ്ങലേല്‍പ്പിക്കുമെന്ന് കരുതാതെ അനുകമ്പയുടെ പ്രതീകമാണെന്ന് തിരിച്ചറിയണമെന്നും പോപ്പ് പറഞ്ഞു.

Top