സ്ഥാനമൊഴിയാന്‍ തീരുമാനിച്ച്‌ ഫ്രാന്‍സിസ് മാര്‍പ്പാപ്പ

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പ്പാപ്പ സ്ഥാനമൊഴിയുന്നു . ഇടയ സമൂഹത്തോട് വിട പറയേണ്ടതെപ്പോഴെന്ന് ആലോചിച്ചുവെന്നും ഏറ്റവും നീണ്ടകാലം ഈ സ്ഥാനത്തു തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും പോപ് ഫ്രാന്‍സിസ് പറഞ്ഞു. വത്തിക്കാനില്‍ ചൊവ്വാഴ്ച കുര്‍ബാനയില്‍ സംസാരിക്കുകയായിരുന്നു. എന്നാല്‍, എന്നു വിരമിക്കുമെന്ന കാര്യമൊന്നും അദ്ദേഹം പറഞ്ഞില്ല. സ്ഥാനമൊഴിയുന്നതിനെപ്പറ്റി സെന്റ് പോളിന്റെ വചനം ഉദ്ധരിച്ചായിരുന്നു മാര്‍പ്പാപ്പയുടെ പ്രസംഗം. “ഞാനിതു വായിക്കുമ്ബോള്‍ ഞാന്‍ എന്നെക്കുറിച്ചാണ് ആലോചിച്ചത്. കാരണം ഞാനും ബിഷപ്പാണ്, ഞാനും ഒഴിയേണ്ടയാളാണ്,”മാര്‍പ്പാപ്പ പറഞ്ഞു.

Top