കേരളത്തിന്റെ ഗതാഗതമേഖലയില്‍ പുതുചരിത്രം. ഗടഞഠഇ ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യയാത്രയ്ക്ക് തുടക്കമായി. പ്രിയദര്‍ശിനി ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിച്ചു. വനിതകളുടെയും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെയും പ്രതിനിധികള്‍ക്ക് സീറോ ടിക്കറ്റ് കൈമാറിയാണ് മുഖ്യമന്ത്രി പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്.
പദ്ധതിയേ കാണുന്നത് സ്ത്രീകള്‍ക്ക് നല്‍കുന്ന ഔദാര്യം ആയിട്ടല്ല . കേരളത്തിലെ സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ആദരവാണ് സൗജന്യ യാത്ര. ഇത് സാമൂഹിക സാമ്പത്തിക മേഖലയില്‍ പ്രതിഫലനം ഉണ്ടാകും.
സാമൂഹികം എന്ന് പറയുന്നത് അഭിമാനത്തോടെ സ്ത്രീകള്‍ക്ക് ബസ്സില്‍ യാത്ര ചെയ്യാം എന്നതാണ്. കഠിനാധ്വാനം ചെയ്യുന്ന പാവപ്പെട്ട സ്ത്രീകള്‍,വിദ്യാര്‍ഥിനികള്‍ , ജീവനക്കാര്‍,ചികിത്സയ്ക്കായി യാത്ര ചെയ്യുന്നവര്‍ എന്നിവര്‍ക്ക് യാത്ര സൗജന്യമാക്കിയാല്‍ ഇത്ര രൂപ മാറ്റി വെയ്ക്കാന്‍ കഴിയുമെന്ന് പല സ്ത്രീകളും തന്നോട് പറഞ്ഞു .അങ്ങനെ നീക്കിയിരിക്കുന്ന പണം എന്ത് ചെയ്യുമെന്ന് ചോദിച്ചവര്‍ ഉണ്ട്.
താന്‍ പറഞ്ഞത് ഗടഎഋ യില്‍ ചിട്ടി ചേരാനാണ് അങ്ങനെയൊരു സേവിങ്‌സ് സ്ത്രീകള്‍ക്ക് ഉണ്ടാകും എന്നുള്ള കാര്യം ഉറപ്പാണെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു.
സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയിട്ട് ഒരു മാസം തികയുന്നത് 18നാണ്. ഒരു മാസത്തിനുള്ളില്‍ പ്രഖ്യാപിച്ച പദ്ധതി നടപ്പിലാക്കിയതിന്റെ സന്തോഷത്തിലാണ് താന്‍ അടക്കമുള്ളവര്‍. 800 കോടി പ്രതി വര്‍ഷം സര്‍ക്കാര്‍ കൊടുക്കുകയാണ് പദ്ധതിക്കായി.ഗതാഗത മന്ത്രിയില്‍ വലിയ ആത്മവിശ്വാസമുണ്ട്. കാരണം കുറച്ചുനാള്‍ കഴിയുമ്പോള്‍ ഗടഞഠഇ വരുമാനം വര്‍ധിപ്പിക്കും. KSRTഇ സര്‍ക്കാര്‍ സഹായം വേണ്ടെന്നു പറയുന്ന സാഹചര്യം ഉണ്ടാകും.പ്രിയദര്‍ശിനി പദ്ധതി നടപ്പാക്കിയതില്‍ സ്വകാര്യ ബസ്സുകള്‍ക്ക് ആശങ്ക വേണ്ട ,കാരണം ഗടഞഠഇ ഓര്‍ഡിനറി ബസ്സുകള്‍ ഇല്ലാത്ത സ്ഥലത്തു സ്വകാര്യ ബസ്സുകളും ഈ പദ്ധതിയുടെ ഭാഗമാണെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ വ്യക്തമാക്കി.
അതേസമയം, സ്ത്രീകള്‍ക്ക് മാത്രം സൗജന്യ യാത്ര അനുവദിച്ചതില്‍ പ്രതിഷേധിക്കുന്ന മെന്‍സ് അസോസിയേഷന് മുഖ്യമന്ത്രി മറുപടി നല്‍കി. മെന്‍സ് അസോസിയേഷന്‍ പ്രതിഷേധം രസകരമാണ്. അവര്‍ വേറെ ബസിലൊക്കെ യാത്ര ചെയ്യുന്നുണ്ട്. താനൊരു പുരുഷ വിരോധിയൊന്നുമല്ല. സ്ത്രീകളുടെ കൈയിലാണെങ്കില്‍ മിച്ചം വരുന്ന പൈസ വീട്ടില്‍ എത്തും. പക്ഷേ പുരുഷനാണെങ്കില്‍ ഈ പൈസ കുറച്ച് പേര് വീട്ടില്‍ കൊടുക്കും. ബാക്കി എവിടെപോകും, സര്‍ക്കാരിന് തന്നെ കിട്ടുമെന്ന് തമാശ കലര്‍ത്തി മുഖ്യമന്ത്രി പറഞ്ഞു.


