ജോലി സ്ഥലത്ത് മലയാളം സംസാരിക്കുന്നത് വിലക്കിയത് വ്യക്തിപരമായ താൽപര്യപ്രകാരമല്ല ;ആശുപത്രിയിൽ മലയാളം വിലക്കിയതിൽ ക്ഷമാപണം നടത്തി സൂപ്രണ്ട്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ജിബി പന്ത് ആശുപത്രിയിൽ മലയാളം വിലക്കിയ സംഭവത്തിൽ ക്ഷമാപണവുമായി നേഴ്‌സിംഗ് സൂപ്രണ്ട്.ജോലി സ്ഥലത്ത് മലയാളം സംസാരിക്കുന്നത് വിലക്കിയത് വ്യക്തിപരമായ താൽപര്യപ്രകാരമല്ല. നടപടിയിൽ ജീവനക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും നേഴ്‌സിംഗ് സൂപ്രണ്ട് വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജോലി സ്ഥലത്ത് നേഴ്‌സുമാർ പരസ്പരം മലയാളത്തിൽ സംസാരിക്കുന്നത് മറ്റ് ജീവനക്കാർക്കും രോഗികൾക്കും ബുദ്ധിമുട്ടുണ്ടാക്കുനതായി പരാതി ലഭിച്ചിരുന്നുവെന്ന് നേഴ്‌സിംഗ് സൂപ്രണ്ട് ആശുപത്രി അധികൃതർക്ക് നൽകിയ വിശദീകരണത്തിൽ വ്യക്തമാക്കി.

പരാതിയിൽ മലയാളം എന്ന് വ്യക്തമായി പറഞ്ഞതിനാലാണ് സർക്കുലറിൽ മലയാളത്തിൽ സംസാരിക്കരുതെന്ന് വ്യക്തമാക്കിയത്. മെയ് 31, ജൂൺ 1, 2 തീയതികളിൽ ലഭിച്ച പരാതികളുടെ പകർപ്പും വിശദീകരണത്തോടൊപ്പം സമർപ്പിച്ചിട്ടുണ്ട്.

സംഭവത്തിൽ വ്യാപകമായി വിമർശനം ഉയർന്നതോടെ നേഴ്‌സുമാർ മലയാളം സംസാരിക്കുന്നത് വിലക്കി കൊണ്ടുള്ള സർക്കുലർ പിൻവലിച്ചു. ഡൽഹിയിലെ ജി.ബി പന്ത് ആശുപത്രിയിൽ നഴ്‌സുമാർ മലയാളം സംസാരിക്കുന്നത് വിലക്കി കൊണ്ടുള്ള സർക്കുലർ ജൂൺ 5 നായിരുന്നു ഇറക്കിയത്.

നഴ്‌സിംഗ് സൂപ്രണ്ടിന്റെ നടപടിക്ക് എതിരെ രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ രംഗത്തെത്തിയിരുന്നു. ഇതേതുടർന്ന് ഉത്തരവ് പിൻവലിക്കുകയും ഡൽഹി സർക്കാരിന് കീഴിലുള്ള ആശുപത്രിയിലെ ഉത്തരവ് തങ്ങളുടെ അറിവോടെ അല്ലെന്ന് അധികൃതർ അറിയിച്ചിരുന്നു.

Top