
നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിട്ട കനത്ത പരാജയത്തിന്റെ ഉത്തരവാദികള്‍ ഉന്നത നേതൃത്വം മാത്രമല്ലെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ.
‘ഞങ്ങള്‍ എല്ലാവരും സോണിയാ ഗാന്ധിയോട് പറഞ്ഞു, സംസ്‌ഥാനങ്ങളിലെ തോല്‍വിക്ക് അവര്‍ മാത്രമല്ല ഉത്തരവാദി, എല്ലാ സംസ്‌ഥാന നേതാക്കള്‍ക്കും എംപിമാര്‍ക്കും ഉത്തരവാദിത്തമുണ്ട്, ഗാന്ധി കുടുംബം മാത്രമല്ല കാരണക്കാര്‍. ഞങ്ങള്‍ സോണിയയില്‍ വിശ്വാസം അര്‍പ്പിച്ചു. രാജി സന്നദ്ധത അറിയിക്കുന്നതിനെ കുറിച്ച് ചോദ്യം ഉയരുന്നില്ല,’- മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.
പഞ്ചാബ്, ഗോവ, ഉത്തര്‍പ്രദേശ്, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നീ അഞ്ച് സംസ്‌ഥാനങ്ങളിലും അടുത്തിടെ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. ഞായറാഴ്‌ച നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പാര്‍ട്ടിയെ ശക്‌തിപ്പെടുത്തുന്നതിനുള്ള തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്‌തതായി ഖാര്‍ഗെ പറഞ്ഞു.