ഗോഡ്സെയുടെ വെടിയുണ്ടകളില്‍ ഗാന്ധിജിയെ കൊന്നത് കമ്യൂണിസ്റ്റുകാരാണ്, ഗാന്ധിജി ജീവിച്ചിരുന്നുവെങ്കില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനാകുമായിരുന്നു: ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍

ഗാന്ധിവധം എക്കാലവും ആര്‍എസ്എസ് ന്റെ മേലുള്ള ഒരു വലിയ കളങ്കമാണ്. ഇപ്പോഴും അതിന്റെ പേരില്‍ അവര്‍ നിരന്തരം വിമര്‍ശിക്കപ്പെടുകയും ചെയ്യുന്നു. എന്നാല്‍ ഗാന്ധിവധം ആര്‍എസ്എസനെതിരെയുള്ള കമ്മ്യൂണിസ്റ്റ് ഗൂഢാലോചനയായിരുന്നെന്നാണ് ബിജെപി സംസ്ഥാന സെക്രട്ടറി ബി ഗോപാലകൃഷ്ണന്‍ പറയുന്നത്. ഗാന്ധിവധത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന ചരിത്രത്തെക്കുറിച്ചുള്ള അജ്ഞതയാണെന്നും ഗോപാലകൃഷ്ണന്‍ അഭിപ്രായപ്പെടുന്നു. മാതൃഭൂമി ദിനപത്രത്തില്‍ ‘ഗാന്ധിവധം: ആര്‍എസ്എസിനെതിരെ കമ്യൂണിസ്റ്റ് ഗൂഢാലോചന’ എന്ന എഡിറ്റോറിയല്‍ ലേഖനത്തിലാണ് ഗോപാലകൃഷ്ണന്റെ പുതിയ വാദങ്ങള്‍.

ആര്‍എസ്എസ് സാമാജിക സമരതയുടെ സുഗന്ധം പരത്തുന്ന അത്ഭുതകരമായ സംഘടനയെന്നാണ് മഹാത്മജി പറഞ്ഞത്. കുറച്ചു നാള്‍ കൂടി ജീവിച്ചിരുന്നുവെങ്കില്‍ അദ്ദേഹം ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുമായിരുന്നുവെന്നും അദ്ദേഹം ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഗന്ധിജിയുടെ രാഷ്ട്രീയാന്ത്യത്തിന് വേഗം കൂട്ടാന്‍ കോണ്‍ഗ്രസിനുള്ളില്‍ കുതന്ത്രങ്ങള്‍ ആവിഷ്‌കരിച്ച കമ്മ്യൂണിസ്റ്റ് കൈകളാണ് ആദ്യം പരിശോധിക്കേണ്ടതെന്നും ബി ഗോപാലകൃഷ്ണന്‍ ലേഖനത്തിലൂടെ ആവശ്യപ്പെടുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പട്ടേലും നെഹ്രുവും തമ്മിലുണ്ടായ ഈര്‍ഷ്യ മുതലാക്കി നെഹ്രുവിലൂടെ സര്‍ക്കാരിന്റെ അധികാരകേന്ദ്രങ്ങളായ ശാസ്ത്ര, സാങ്കേതിക, ചരിത്ര, വിദ്യാഭാസ മേഖലകളില്‍ പിടിമുറുക്കി ആശയപരമായ ബൗദ്ധികവിപ്ലവത്തിന് കമ്യൂണിസ്റ്റുകള്‍ പദ്ധതികളാവിഷ്‌കരിച്ചു. കമ്യൂണിസ്റ്റ് അടവുതന്ത്രത്തിന്റെ നുണപ്രചാരണത്തില്‍ നെഹ്രുവും കോണ്‍ഗ്രസും വീണു എന്നതാണ് യാഥാര്‍ഥ്യം. ഗാന്ധിവധത്തിന് മുമ്പ് നെഹ്റു ആര്‍എസ്എസിനെ എതിര്‍ത്തില്ല. ആര്‍എസ്എസിനെതിരെ അപവാദം പ്രചരിപ്പിച്ചത് അന്വേഷണ ഏജന്‍സിയോ, നെഹ്രു സര്‍ക്കാരോ അല്ല, കമ്യൂണിസ്റ്റ് ബുദ്ധികേന്ദ്രങ്ങളായിരുന്നു.

ഗാന്ധിവധം നടന്ന അഞ്ച് ദിവസത്തിന് ശേഷാണ് സംഘത്തിനെതിരെ നോട്ടീസ് അയക്കുന്നത്. ജനുവരി 30നും ഫെബ്രുവരി നാലിനുമിടയിലാണ് കമ്യൂണിസ്റ്റ് ബുദ്ധികേന്ദ്രങ്ങളില്‍ വിചിന്തനം നടത്തി പ്രതി ആര്‍എസ്എസ് ആണെന്ന് പ്രഖ്യാപിച്ചത്. അവസരങ്ങളെ അടവുകളാക്കുന്ന സ്റ്റാലിന്റെ കളരിയിലെ അഭ്യാസം കഴിഞ്ഞ് ഇന്ത്യയില്‍ തിരിച്ചെത്തിയ കമ്യൂണിസ്റ്റു ബുദ്ധിജീവികളാണ് അതിന് പിന്നിലെന്നും അദ്ദേഹം കുറിക്കുന്നു.

ഗാന്ധിജിയേയും ഗാന്ധിസത്തേയും ഇല്ലാതാക്കാനും അപകീര്‍ത്തിപ്പെടുത്താനും ശ്രമിച്ചവര്‍ കമ്മ്യൂണിസ്റ്റുകളാണ്. ഗോഡ്സെയുടെ വെടിയുണ്ടകളില്‍ ഗാന്ധിയെ കൊന്നത് കമ്മ്യൂണിസ്റ്റുകളാണ്. അപവാദ പ്രചരണങ്ങളില്‍ വിഭ്രാന്തിയില്ലാതെ വാദിക്കാനും ജയിക്കാനും കളവ് പ്രചരിപ്പിക്കാനും പ്രതിരോധിക്കാനും ശ്രമിക്കാതെ ഗാന്ധിജിയുടെ രാമരാജ്യത്തിനായി ആര്‍എസ്എസ് നിസ്വാര്‍ത്ഥമായ സേവനം തുടരുന്നുവെന്നും പ്രസ്താവിച്ചു കൊണ്ടാണ് ബി ഗോപാലകൃഷ്ണന്റെ ലേഖനം ചുരുക്കുന്നത്.

Top