കെ.ബി. ഗണേഷ് കുമാറിന്റെ മന്ത്രിസ്ഥാനം നേരത്തെ തീരുമാനിച്ചത്; മന്ത്രിസഭ പുനഃസംഘടന കാര്യങ്ങളും നേരത്തെ തീരുമാനിച്ചതെന്ന് കാനം രാജേന്ദ്രന്‍

കെ.ബി. ഗണേഷ് കുമാറിന്റെ മന്ത്രിസ്ഥാനം നേരത്തെ തീരുമാനിച്ചതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മന്ത്രിസഭ പുനഃസംഘടന കാര്യങ്ങളും നേരത്തെ തീരുമാനിച്ചതാണ്. അനാവശ്യ വിവാദങ്ങള്‍ക്ക് നില്‍ക്കാതിരിക്കലും ഭരണത്തിരിലിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇതുകൊണ്ടാവാം മുഖ്യമന്ത്രി മൗനം തുടരുന്നതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

നേരത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ അടക്കമുള്ളവര്‍ വിഷയത്തില്‍ പ്രതികരിച്ചതും പുനഃസംഘടന മുന്‍ധാരണ അനുസരിച്ചു നടക്കുമെന്നായിരുന്നു. നവംബറില്‍ മന്ത്രിസഭാ പുനഃസംഘടന നടക്കും. ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍ എടുക്കുമോ എന്ന ചോദ്യത്തിന് അതെല്ലാം നേരത്തെ തീരുമാനമെടുത്തതാണെന്നായിരുന്നു മറുപടി. എല്‍.ഡി.എഫ് തീരുമാനിച്ച കാര്യങ്ങളുമായി മുന്നോട്ട് പോകുമെന്നും പുനഃസംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മാധ്യമങ്ങള്‍ സൃഷ്ടിച്ചതാണെന്നുമായിരുന്നു പ്രതികരണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top