അമ്മയും മകളും കൂട്ടബലാത്സംഗത്തിനിരയായി

ബുലന്ദേശ്വര്‍: ഉത്തര്‍പ്രദേശിലെ ബുലന്ദേശ്വറില്‍ അമ്മയും മകളും കൂട്ടബലാത്സംഗത്തിനിരയായി. വെള്ളിയാഴ്ച രാത്രി നോയിഡയില്‍ നിന്ന് ഷാജഹാന്‍പുരലേയ്ക്ക് കുടുംബസമേതം പോകുമ്പോഴാണ് സംഭവമുണ്ടായത്. ഡല്‍ഹി-കാണ്‍പുര്‍ ദേശീയ പാതയില്‍ 35കാരിയായ യുവതിയും ഇവരുടെ 14വയസുള്ള മകളുമാണ് പീഡനത്തിനിരയായത്.
റോഡിന് നടുവിലുള്ള വസ്തുവില്‍തട്ടി ഇവരുടെ കാര്‍ തകരാറിലായ സമയത്ത് റോഡരികില്‍ ഒളിച്ചിരുന്ന അക്രമിസംഘം കാറിലുള്ളവരെ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയും കാറിലുണ്ടായിരുന്ന പുരുഷന്മാരെ കയറുപയോഗിച്ച് കെട്ടിയിടുയും ചെയ്തു.

പിന്നീട് അമ്മയെയും മകളെയും മറ്റൊരു സ്ഥലത്തേയ്ക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. കാര്‍ യാത്രക്കാരുടെ കൈയ്യില്‍നിന്ന് 11,000രൂപയും സ്വര്‍ണവും മൊബൈല്‍ഫോണുകളും കവരുകയും ചെയ്തു.വാഹനം തകരാറിലായിതിനാല്‍ രാത്രി മുഴുവന്‍ കുടുംബത്തിന് വിജനമായ സ്ഥലത്ത് കഴിയേണ്ടി വന്നു. പിന്നീട് രാവിലെയാണ് ഇവര്‍ പോലീസില്‍ പരാതിപ്പെടുന്നത്. സംഭവവുമായി ബന്ധപ്പെട്ട് 15 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രധാന പ്രതിയെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായും പോലീസ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top