മദ്യലഹരിയിൽ കയ്യിൽകഞ്ചാവ് പൊതിയുമായി പെൺകുട്ടി; ബാഗിനുള്ളിൽ പത്തു കുപ്പി ബിയറും സിഗരറ്റ് പാക്കറ്റുകളും

ക്രൈം ഡെസ്‌ക്

കോട്ടയം: നഗരമധ്യത്തിൽ മദ്യലഹരിയിൽ അക്രമാസക്തയായ പെൺകുട്ടിയെ പിങ്ക് പട്രോളിങിനിറങ്ങിയ വനിതാ പൊലീസ് സംഘം പിടികൂടി. പാലക്കാട് സ്വദേശിയും തിരുനക്കര യൂണിയൻ ക്ലബിനു സമീപം വാടകയ്ക്കു താമസിക്കുന്ന ഡോണ മരിയം ജോസ് (25)നെയാണ് വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ ബാഗിനുള്ളിൽ നിന്നു മദ്യക്കുപ്പികളും, സിഗരറ്റും നാലു പൊതി കഞ്ചാവും പിടിച്ചെടുത്തു. വിദേശ പൗരത്വമുള്ള മലയാളി പെൺകുട്ടിയെയാണ് ഡിവൈഎസ്പി ഗിരീഷ് പി.സാരഥിയുടെ നേതൃത്വത്തിലുള്ള വനിതാ പൊലീസുകാരിയ പിങ്ക് പട്രോളിങ് സംഘം പിടികൂടിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്നലെ രാവിലെ 11 മണിയോടെ തിരുനക്കര ക്ഷേത്രത്തിനു സമീപമായിരുന്നു സംഭവം. ഇരുപത്തിയഞ്ചുകാരിയായ യുവതിയെ ക്ഷേത്രത്തിനു സമീപം മദ്യലഹരിയിൽ കണ്ടെത്തിയതായി കൺട്രോൾ റൂമിലാണ് ആദ്യം വിവരം ലഭിച്ചത്. തുടർന്നു പൊലീസ് സംഘം സ്ഥലത്തെത്തി. എന്നാൽ, പുരുഷ പൊലീസുകാർ മാത്രമാണ് സംഘത്തിലുണ്ടായിരുന്നത്. തുടർന്നു ഇവർ വനിതാ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. തുടർന്നു നഗരത്തിൽ പട്രോളിങ് നടത്തുകയായിരുന്നു പിങ്ക് പൊലീസ് സംഘം തിരുനക്കര എത്തി പെൺകുട്ടിയെ ചോദ്യം ചെയ്തു.
മദ്യലഹരിയിലായിരുന്ന പെൺകുട്ടി നഗരത്തിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാർത്ഥിയാണ്. മാതാപിതാക്കൾ വിദേശത്താണ്. വർഷങ്ങളോളം ഇവിടെയായിരുന്ന പെൺകുട്ടിയ്ക്കും വിദേശ പൗരത്വമുണ്ട്. ഇവരുടെ ബാഗിൽ പരിശോധന നടത്തിയ പൊലീസ് സംഘം ബിയർ കുപ്പികളും സിഗരറ്റ് പാക്കറ്റുകളും കണ്ടെത്തി. ബാഗിനുള്ളിലെ ചെറിയ പാക്കറ്റിനുള്ളിൽ നാലു പൊതികഞ്ചാവും ഉണ്ടായിരുന്നു.
ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്കു വിധേയായിക്കിയ പെൺകുട്ടിയെ പിന്നീട് ജില്ലാ പൊലീസ് മേധാവി എൻ.രാമചന്ദ്രന്റെ മുന്നിൽ ഹാജരാക്കി. നർക്കോട്ടിക് സെൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പെൺകുട്ടിയെ ചോദ്യം ചെയ്തു.

ഇവർക്കു കഞ്ചാവും മദ്യവും വാങ്ങി നൽകുന്നത് നഗരത്തിലെ ഓട്ടോ ഡ്രൈവറാണെന്നു പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വെസ്റ്റ് എസ്‌ഐ അനൂപ് സി.നായരെ അന്വേഷണത്തിനായി ജില്ലാ പൊലീസ് മേധാവി ചുമതലപ്പെടുത്തിയിട്ടുണ്ട്. പെൺകുട്ടിയെ പിന്നീട് കോടതിയിൽ ഹാജരാക്കി

Top