തായ്‌ലന്‍ഡ് : ഇത് സുപത്ര സസുഫന്‍. മുഖത്ത് ഏറ്റവും കൂടുതല്‍ മുടിവളര്‍ച്ചയുള്ള പെണ്‍കുട്ടിയെന്ന ഗിന്നസ് റെക്കോര്‍ഡുകാരി. 2010 ല്‍ തന്റെ പതിനൊന്നാം വയസ്സിലാണ് സുപത്ര ഈ അപൂര്‍വ നേട്ടത്തിന് ഉടമയായത്. മുഖം മൂടിക്കൊണ്ട് രോമവളര്‍ച്ചയുണ്ടെന്നതാണ് സുപത്രയുടെ സവിശേഷത. മുഖത്ത് മാത്രമല്ല ശരീരമാകെ രോമവളര്‍ച്ചയുണ്ട്. അംബ്രാസ് സിന്‍ഡ്രം എന്ന രോഗാവസ്ഥയാണിത്. എന്നാല്‍ റെക്കോര്‍ഡ് കുറിച്ച് 7 വര്‍ഷങ്ങള്‍ക്കിപ്പുറം സുപത്ര ഏറെ മാറിയിരിക്കുന്നു. മറ്റൊന്നുമില്ല മുഖവും ശരീരവും ഷേവ് ചെയ്തതോടെ ആളുകള്‍ ഈ യുവസുന്ദരിയെ കണ്ട് അദ്ഭുതം കൂറുകയാണ്. ആദ്യമായി പ്രണയിച്ച പുരുഷനെ വിവാഹം ചെയ്തിരിക്കുകയുമാണ് ഈ പതിനെട്ടുകാരി.ഭര്‍ത്താവൊന്നിച്ചുള്ള ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ സുപത്ര പങ്കുവെച്ചപ്പോള്‍ അവളുടെ രോഗം മാറിയെന്നാണ് പലരും കരുതിയത്. എന്നാല്‍ മകള്‍ തുടര്‍ച്ചയായി ഷേവ് ചെയ്യുന്നതുകൊണ്ടുള്ള മാറ്റമാണിതെന്നെന്ന് പിതാവ് സംറേങ്ങ് വ്യക്തമാക്കി.ഈ രോഗാവസ്ഥയുമായി പിറന്നുവീണ സുപത്രയ്ക്ക് ഇതുവരെയുള്ള ജീവിത നാള്‍വഴിയില്‍ ഏറെ പഴിയും പരിഹാസവും നേരിടേണ്ടി വന്നിട്ടുണ്ട്. വൂള്‍ഫ് ഗേള്‍ (ചെന്നായ്‌പെണ്ണ്) എന്നായിരുന്നു അവളെ പലരും ആക്ഷേപിച്ചിരുന്നത്.എന്നാല്‍ രോമവളര്‍ച്ചയാണ് മറ്റുള്ളവരില്‍ നിന്ന് തന്നെ ഏറെ വ്യത്യസ്തയാക്കുന്ന സവിശേഷതയെന്ന് സുപത്ര വിലയിരുത്തുന്നു. അത്ര പോസിറ്റീവായാണ് സുപത്ര കളിയാക്കലുകളെ അതീജീവിച്ചത്. ദാമ്പത്യം ആഘോഷമാക്കുകയാണ് സുപത്രയിപ്പോള്‍.