സുഹൃത്തിന്റെ ആത്മഹത്യക്ക് കാരണക്കാരിയായ മുന്‍ കാമുകിയെ യുവാവ് കഴുത്തറുത്ത് കൊന്നു

മുംബൈ: കാമുകി ഉപേക്ഷിച്ചതില്‍ മനംനൊന്ത് ജീവനൊടുക്കിയ സുഹൃത്തിന്റെ മരണത്തിനു പ്രതികാരമായി യുവാവ് സുഹൃത്തിന്റെ മുന്‍ കാമുകിയെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ലത്തൂരിലാണു സംഭവം.

അപൂര്‍വ യാദവ് എന്ന പെണ്‍കുട്ടിയെയാണ് കഴുത്തറത്തു കൊലപ്പെടുത്തിയത്. കേസില്‍ അമര്‍ ഷിന്‍ഡെ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകിട്ട് വിശാല്‍നഗറിലെ വീട്ടിലെത്തിയാണ് അമര്‍ അപൂര്‍വയെ കൊലപ്പെടുത്തിയത്. ഈ സമയം യുവതിയുടെ മാതാപിതാക്കള്‍ വീട്ടിലുണ്ടായിരുന്നില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുവതിയുടെ ശരീരത്തില്‍ നിരവധി തവണ കുത്തേറ്റിരുന്നു. തന്റെ സുഹൃത്ത് സാര്‍ഥക്കിന്റെ മരണത്തിനു പ്രതികാരമായാണ് അപൂര്‍വയെ കൊലപ്പെടുത്തിയതെന്ന് അമര്‍ പോലീസിനു മൊഴി നല്‍കി. കര്‍ണാടക മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനിയായിരുന്നു അപൂര്‍വ.

അപൂര്‍വ ബന്ധം അവസാനിപ്പിച്ചതിനു പിന്നാലെ ലത്തൂര്‍ സ്വദേശിയായ സാര്‍ഥക് ജീവനൊടുക്കിയിരുന്നു. സാര്‍ഥകിന്റെ മരണത്തില്‍ അപൂര്‍വയ്ക്കും പെണ്‍കുട്ടിയുടെ ഇപ്പോഴത്തെ കാമുകനുമെതിരേ പോലീസ് ആത്മഹത്യാ പ്രേരണാക്കുറ്റത്തിനു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അപൂര്‍വ കേസില്‍ ജാമ്യത്തിലായിരുന്നു.

Top