ജീവിത പങ്കാളിയെ കണ്ടെത്താനായി പെണ്‍കുട്ടി ഒരു ബോള്‍ എറിഞ്ഞു നോക്കി; പിന്നെ സംഭവിച്ചത് മൊത്തം ട്വിസ്റ്റാണ്…  

 

 

സൗത്ത് കരോളിന : തന്റെ ജീവിത പങ്കാളിയെ കണ്ടെത്താനായി ഒരു പെണ്‍കുട്ടി അവലംബിച്ച വഴി ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. അവസാനം ആ കഥയിലുണ്ടായ ട്വിസ്റ്റുമാണ് സംഭവത്തെ ഏറെ രസകരമാക്കുന്നത്. അമേരിക്കയിലെ കെന്റക്കി സ്വദേശിനിയായ ഹൈലി റോബിന്‍സിന് ആറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ 12 ാം വയസ്സിലാണ് ജീവിത പങ്കാളിയെ സ്വയം കണ്ടെത്തണമെന്ന ആഗ്രഹം ഉദിച്ചത്. ഇതിനായി പെണ്‍കുട്ടി സ്വീകരിച്ച രീതിയാണ് ഏറെ കൗതുകകരം. തന്റെ പേരും ഫോണ്‍ നമ്പറും എഴുതിയ ഒരു സോഫ്റ്റ് ബോള്‍ ഹൈലി സൗത്ത് കരോളിനയിലെ ഒരു ബീച്ചിലേക്ക് എറിഞ്ഞു. എതെങ്കിലും ഒരു ആണ്‍കുട്ടി ഈ ബോള്‍ കണ്ടെത്തി തന്നെ ഫോണ്‍ വിളിക്കുമെന്നാണ് പെണ്‍കുട്ടി അന്ന് പ്രതീക്ഷിച്ചത്.എന്നാല്‍ ദിവസങ്ങളോളം കാത്തു നിന്നെങ്കിലും പെണ്‍കുട്ടിയെ തേടി ഒരു ഫോണ്‍ കോളും വന്നില്ല. പതിയെ പതിയെ പെണ്‍കുട്ടി ഈ കാര്യങ്ങള്‍ മറന്ന് തുടങ്ങി.ഈ സംഭവത്തിന് ആറു വര്‍ഷങ്ങള്‍ക്ക് ശേഷം, ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഹൈലിയെ തേടി ഒരു ഫോണ്‍ കോളെത്തുന്നത്.ബീച്ചില്‍ വെച്ച് ലഭിച്ച സോഫ്റ്റ് ബോളിലെ നമ്പര്‍ കണ്ടാണ് താന്‍ വിളിക്കുന്നതെന്നാണ് ഈ വ്യക്തി ഹൈലിയോട് പറഞ്ഞത്. ആദം എന്നാണ് തന്റെ പേരെന്നും ഈ വ്യക്തി പറഞ്ഞു. പിന്നെ ഇരുവരും ഓണ്‍ലൈനില്‍ ചാറ്റിംഗില്‍ ഏര്‍പ്പെടാന്‍ തുടങ്ങി. ഇതിനിടയിലാണ് ഹൈലി ആ സത്യം അറിഞ്ഞത്. ആദം എന്നത് വാസ്തവത്തില്‍ ഒരു പെണ്‍കുട്ടിയായിരുന്നു. ആദ്യം ഈ കാര്യം അറിഞ്ഞ് ഞെട്ടി പോയെങ്കിലും തനിക്ക് പറ്റിയ അമളിയില്‍ തളരാനൊന്നും ഹൈലി തയ്യാറായിരുന്നില്ല. ജീവിതത്തില്‍ നടന്ന ഒരു നല്ല തമാശയായി കരുതി ഹൈലി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമത്തില്‍ കൂടി തന്റെ പ്രീയപ്പെട്ടവര്‍ക്കായി പങ്ക് വെച്ചത്.  നിരവധി തമാശ നിറഞ്ഞ കമന്റുകളാണ് സമൂഹ മാധ്യമത്തില്‍ ഹൈലിയുടെ പോസ്റ്റിന് താഴെ പലരും കുറിച്ചിടുന്നത്.

 

Top