ബധിരയും മൂകയുമായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊല്ലപ്പെടുത്തി; യുവാവിന് വധശിക്ഷ

റായ്പൂര്‍: ബധിരയും മൂകയുമായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊല്ലപ്പെടുത്തിയ യുവാവിന് വധശിക്ഷ. ഛത്തീസ്‍ഖണ്ഡിലെ റായ്പൂരില്‍ ആണ് പീഡനം നടന്നത്. സംഭവത്തില്‍ രാം സോന(24) എന്ന യുവാവിനാണ് കോടതി വധശിക്ഷ വിധിച്ചത്. ഗുര്‍ജ് ജില്ലയില്‍ 2015 ഫെബ്രുവരി 25നാണ് അഞ്ചുവയസുകാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. പീഡനത്തിന് ശേഷം യുവാവ് കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ച കുറ്റത്തിന് രാം സോനയുടെ അമ്മ കുന്തി സോന, സുഹൃത്ത് അമൃത് സിംഗ് എന്നിവര്‍ക്ക് അഞ്ച് വര്‍ഷം തടവും കോടതി വിധിച്ചു.

Top