16 കാരി മാസം തികയാതെ പ്രസവിച്ചു; കുഞ്ഞിനെ ജനലിലൂടെ വലിച്ചെറിഞ്ഞു കൊന്നു

ലണ്ടണ്‍ :പ്രസവിച്ച ഉടനെ നവജാത ശിശുവിനെ വലിച്ചെറിഞ്ഞു കൊന്ന 16 കാരിയായ വിദ്യാര്‍ഥിനിക്ക് എതിരെ പോലീസ് കേസെടുത്തു.അന്റോണിയോ ലോപ്പസ്  എന്ന പതിനാറുകാരിക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. അമേരിക്കന്‍ സ്റ്റേറ്റായ നബ്രാസ്‌ക്കയിലെ ഒമാഹയിലാണ് സംഭവം.പ്രസവിച്ചതിന് തൊട്ടുപിന്നാലെ നവജാതശിശുവിനെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ മാതാവ് രണ്ടാം നിലയില്‍ നിന്നും വലിച്ചെറിഞ്ഞു കൊല്ലുകയായിരുന്നു.
വെള്ളിയാഴ്ച വീട്ടിനുള്ളില്‍ തന്നെ പ്രസവിച്ച പെണ്‍കുട്ടി കുഞ്ഞിനെ തന്റെ അപ്പാര്‍ട്ട്‌മെന്റ് ബില്‍ഡിംഗിന്റെ രണ്ടാം നിലയില്‍ നിന്നും ജനലിലൂടെ സമീപത്തെ കുറ്റിക്കാട്ടിമലക്ക് വലിച്ചെറിയുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.സംഭവത്തെക്കുറിച്ച് പിന്നീട് ലോപ്പസ് മാതാവിനോട് പറയുകയും അവര്‍ അത്യാഹിത വിഭാഗത്തെ വിളിച്ച ശേഷം ഓടി താഴെയെത്തി പുല്ലില്‍ തിരഞ്ഞ് കണ്ടെത്തുകയും ആതുരവിഭാഗം എത്തി നടത്തിയ പരിശോധനയില്‍ കുഞ്ഞ് മരിച്ചതായി സ്ഥിരീകരിക്കുകയുമായിരുന്നു.antonia-lopez-1 വെള്ളിയാഴ്ച പുലര്‍ച്ചെ പാരാമെഡിക്‌സ് വിഭാഗം എത്തുന്നതിന് 32 മിനിറ്റ് മുമ്പായി സഹായം അഭ്യര്‍ത്ഥിച്ച് കരയുന്ന മൂന്ന് ഇമോജികള്‍ നല്‍കി ഇവര്‍ ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തിട്ടുണ്ട്.

നവജാതശിശുവിന്റെ സംസ്‌ക്കാര ചടങ്ങ് അറിയിച്ചുകൊണ്ട് ഞായറാഴ്ച ഫേസ്ബുക്ക് പേജില്‍ ലോപ്പസിന്റെ ആന്റിയും പോസ്റ്റിട്ടിട്ടുണ്ട്. മാസം തികയാതെയാണ് പിറന്നതെങ്കിലും കുഞ്ഞ് ചാപിള്ളയായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് തന്നെ മരിച്ചിരുന്നതായി പാരാമെഡിക് വിഭാഗവും വ്യക്തമാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച ലോപ്പസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷമാണ് കേസെടുത്തത്. കൊച്ചുമകള്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നാണ് കുട്ടിയുടെ മുത്തച്ഛന്‍ പറഞ്ഞത്. അതേസമയം കുടുംബാംഗങ്ങള്‍ക്ക് ഇക്കാര്യം അറിയാമോയെന്ന് വ്യക്തമല്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top