ഗോള്‍ഡ് എടിഎം വന്നു; കാര്‍ഡിട്ടാല്‍ സ്വര്‍ണം വരും

 

കാര്‍ഡിട്ടാല്‍ സ്വര്‍ണം വരുന്ന എടിഎം വന്നിരിക്കുന്നു. രാജ്യത്ത് ആദ്യ ഗോള്‍ഡ് എംടിഎം വന്നിരിക്കുന്നത്  ഹൈദരാബാദിലാണ്. ഇതിന്റെ പ്രവര്‍ത്തനവും എത്ര വരെ സ്വര്‍ണം ലഭിക്കുമെന്നുമുള്ള വിവരങ്ങളെല്ലാം പുറത്തുവന്നിരിക്കുകയാണ്.ഹൈദരാബാദിലെ ബീഗംപേട്ടിലുള്ള രഘുപതി ചേംബറിലാണ് പുതിയ ഗോള്‍ഡ് എടിഎം പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്. ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് സ്വര്‍ണം വാങ്ങാന്‍ സാധിക്കും. ശുദ്ധമായ സ്വര്‍ണമാണ് എടിഎം വഴി ലഭിക്കുകയത്രെ. ഓണ്‍ലൈന്‍ വഴി സ്വര്‍ണം വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന ഗോള്‍ഡ് സിക്കയാണ് പുതിയ എടിഎമ്മിന് പിന്നില്‍.ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഓപണ്‍ക്യൂബ് ടെകിനോളജീസ് എന്ന കമ്പനിയുടെ സഹായത്തോടെയാണ് ഗോള്‍ഡ് എടിഎം പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്.

ഇന്ത്യയിലെ ആദ്യത്തെ ഗോള്‍ഡ് എടിഎം ആണിത്. ഓരോ സമയത്തും സ്വര്‍ണത്തിന്റെ വില എത്രയാണെന്ന് എടിഎം സ്‌ക്രീനില്‍ തെളിയും. ലോകത്തെ ആദ്യ റിയല്‍ ടൈം ഗോള്‍ഡ് എടിഎം കൂടിയാണിത്. ഗോള്‍ഡ് എടിഎമ്മില്‍ നിന്ന് കോയിന്‍ രൂപത്തിലാണ് സ്വര്‍ണം ലഭിക്കുക എന്ന് ഗോള്‍ഡ് സിക്ക സിഇഒ സയിദ് തരൂജ് പറഞ്ഞു. 0.5 ഗ്രാം മുതല്‍ 100 ഗ്രാം സ്വര്‍ണം വരെ എടിഎം വഴി വാങ്ങാന്‍ സാധിക്കും. 999 പരിശുദ്ധിയുള്ള സ്വര്‍ണമാണ് എടിഎം നല്‍കുക. വാങ്ങുന്ന വേളയില്‍ അളവ്, വില എന്നിവ വ്യക്തമാക്കുന്ന രേഖയും എടിഎമ്മില്‍ നിന്ന് ലഭിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

24 മണിക്കൂറും എടിഎം പ്രവര്‍ത്തിക്കും.ഹൈദരാബാദിനോട് ചേര്‍ന്ന വാറങ്കല്‍, കരീംനഗര്‍, വിമാനത്താവളം, സെക്കന്തരാബാദ് എന്നിവിടങ്ങളിലും വൈകാതെ ഗോള്‍ഡ് എടിഎം സ്ഥാപിക്കാനാണ് തീരുമാനം. അടുത്ത രണ്ടു വര്‍ഷത്തിനകം രാജ്യത്ത് 3000 ഗോള്‍ഡ് എടിഎമ്മുകള്‍ വരുമെന്നും തരുജ് പറഞ്ഞു. തെലങ്കാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സുനിത ലക്ഷ്മ റെഡ്ഡിയാണ് ഗോള്‍ഡ് എടിഎം ഉദ്ഘാടനം ചെയ്തത്. നിരവധി വ്യവസായ പ്രമുഖരും പങ്കെടുത്തു. അതേസമയം സ്വര്‍ണവില കുതിച്ചുയരുന്നു എന്നതാണ് മറ്റൊരു കാര്യം. ഒരു പവന്‍ സ്വര്‍ണത്തിന് 40000 രൂപയിലേക്ക് അടുത്തു കഴിഞ്ഞു. വരും ദിവസങ്ങളില്‍ തന്നെ റെക്കോര്‍ഡ് വിലയിലേക്ക് എത്തുമത്രെ.

Top