കണ്ണൂർ :പള്ളിമേടയിൽ നിന്നും താലിമാല അടക്കം വൻ സ്വർണശേഖരം കണ്ടെടുത്തു .ഏതാനും മാസങ്ങൾ മുൻപ് യുവതിയുമായുള്ള കാമകേളികൾ മെബൈലിൽ കൂടി പുറത്തായി കുപ്രസിദ്ധി ആർജിച്ച മനോജ് കരിമ്പുഴി എന്ന വൈദികന്റെ താവളമായിരുന്ന തലശ്ശേരി രൂപതയുടെ കീഴിലുള്ള മുണ്ടാന്നൂർ പള്ളിയുടെ പള്ളിമുറിയിലാണ് ലക്ഷങ്ങളുടെ സ്വർണ്ണം അൾത്താര ബാലന്മാർ മുറി വൃത്തിയാക്കുന്നതിനിടെ കണ്ടെടുത്തത്.സ്‌കൂൾ ടീച്ചറുമായി അവിഹിതം ബന്ധം ഉണ്ടായിരുന്ന വൈദികൻ പിടിക്കപ്പെട്ടപ്പോൾ ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു .ആ സമയം ഇദ്ദേഹം സ്വരുക്കൂട്ടി വെച്ച സ്വർണശേഖരം എടുക്കാൻ മറന്നു എന്നാണു നാട്ടുകാർ ഇപ്പോൾ പറയുന്നത് .
അവിഹിതം പുറത്തായതോടെ വികാരി അച്ചൻ ജീവനും കൊണ്ടോടിയപ്പോൾ സ്വരുക്കൂട്ടിയ സ്വർണ്ണം എടുക്കാൻ മറന്നു പോവുകയായിരുന്നു എന്ന് ഇടവകക്കാർ വറയുന്നു.ഏതാനും മാസങ്ങൾ മുൻപ് യുവതിയുമായുള്ള രംഗങ്ങൾ മെബൈലിൽ കൂടി പുറത്തായി കുപ്രസിദ്ധി ആർജിച്ച മനോജ് കരിമ്പുഴി എന്ന ഹീന വൈദികന്റെ താവളമായിരുന്ന തലശ്ശേരി രൂപതയുടെ കീഴിലുള്ള മുണ്ടാന്നൂർ പള്ളിയുടെ പള്ളിമുറിയിലാണ് ലക്ഷങ്ങളുടെ സ്വർണ്ണം അൾത്താര ബാലന്മാർ മുറി വൃത്തിയാക്കുന്നതിനിടെ കണ്ടെടുത്തത്.ലഭിച്ച ആഭരണങ്ങൾ എല്ലാം സ്ത്രീകൾ അണിയുന്നവയാണ്.അരങ്ങാണം വരെ ഉള്ളതായാണ് പുറത്തു വരുന്നത്
സംഭവത്തെ കുറിച്ച് നാട്ടുകാർ പറയുന്നതിങ്ങനെയാണ്- ഈ കഴിഞ്ഞ വർഷമാണ് ഈ പള്ളിയുടെ നിർമാണ പ്രവൃത്തി പൂർത്തീകരിച്ചത്. ഭീമമായ പിരിവ് ഫാ മനോജ് കരിമ്പൂഴി നടത്തിയിരുന്നു. യാതൊരു കണക്കോ മറ്റ് കാര്യങ്ങളോ ഇതിന് ഉണ്ടായിരുന്നില്ല. ഇദ്ദേഹം നേരിട്ടാണ് നിർമാണ പ്രവൃത്തികളുടെ സാമ്പത്തിക മേൽനോട്ടം നടത്തിവന്നിരുന്നത്. പലരിൽ നിന്നും പണമായി തന്നെ ഇയാൾ വൻതുക നേരിട്ട് കൈപ്പറ്റിയിരുന്നു. പല പണ ഇടപാടുകളും ഇയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് വ്യക്തികൾ അയക്കുകയായിരുന്നു. ഇതിൽ പലതും ഇയാൾ രഹസ്യമാക്കി വച്ചിരുന്നു. ഇതിനിടയിൽ ഇയാൾ മുൻപ് വൈദിക വേഷമിട്ടിരുന്ന കരയത്തും ചാൽ ഇടവകയിൽ നടത്തിയ പണ പിരിവ് മാതൃകയാക്കി ഒരു സ്വർണ പിരിവ് നടത്തിയിരുന്നു.
എല്ലാ കുടുംബങ്ങളിലും വെള്ളിയാഴ്ച ഭക്ഷണം മുടക്കി ആ തുക സമാഹരിച്ച് സാധിക്കുന്ന സ്വർണ്ണം വാങ്ങി അച്ചന് നേരിട്ട് കൊടുക്കുക. മാത്രമല്ല ഇടവകക്കാരുടെ കൈവശമുള്ള പൊട്ടിയതും , ഉപയോഗിക്കുന്നില്ലാത്തതുമായ സ്വർണ്ണം അവനവന്റെ ആസ്തി അനുസരിച്ച് ഇയാളെ ഏൽപ്പിക്കണം എന്നായിരുന്നു കൽപ്പന. ഇത് ഉണ്ണീശോയ്ക്കുള്ള മീറയാണ്, കുന്തിരിക്കമാണ്, പൊന്നാണ് നിങ്ങൾക്ക് പതിൻമടങ്ങായി കർത്താവ് തിരികെ ത്തരും എന്ന മഹത്തായ തിരുവചനവും കൂട്ടി ചേർത്തു. ഒരു നിബന്ധന തന്റെ കയ്യിൽ തരുന്ന സ്വർണ്ണത്തിന്റെ കാര്യം ആരും പുറത്ത് പറയരുത് കാരണം വലത് കൈ കൊടുക്കുന്നത് ഇടത് കൈ അറിയരുത് അറിഞ്ഞാൽ സ്വർണ്ണം കൊടുത്തതിന്റെ ഫലം കിട്ടില്ലത്രെ! പ്രാർത്ഥിച്ച് കാളയെ വരെ പ്രസവിപ്പിച്ച് പേരെടുത്ത മഹത് വ്യക്തിയല്ലെ ജനങ്ങൾ ഇയാളുടെ ചതി തിരിച്ചറിഞ്ഞില്ല.
കഴുതകളായ ഇടവകക്കാർ കൂടുതലും സ്ത്രീകൾ സ്വന്തം ഭർത്താവ് പോലുമറിയാതെ ഉണ്ണീശോയ്ക്കുള്ള സ്വർണ്ണം ഇയാൾക്ക് നേരിട്ട് നൽകി. ലഭിച്ചത് ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണ്ണം ജനങ്ങളെ വിശ്വസിപ്പിക്കാൻ 8 ലക്ഷം രൂപാ വിലമതിക്കുന്ന സ്വർണ്ണം ഇയാൾ ഇരിട്ടിയിൽ വിറ്റു,തന്റെ ഇഷ്ടക്കാരായ ചിലരെ ചേർത്താണ് വിൽപ്പന നടത്തിയത് .ബാക്കിയുള്ള ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണ്ണം ഇയാൾ കയ്യിൽ ഒളിപ്പിച്ചു.
നിർഭാഗ്യവശാൽ ഇതിനിടയിൽ ഇടവകക്കാരിയും മണിക്കടവ് സ്കൂളിലെ ടീച്ചറുമായ ഭർതൃമതിയായ യുവതിയുമായുള്ള അവിഹിതം നാട്ടുകാർ പിടികൂടുകയും രായ്ക്ക് രായ്മാനം അലക്കിയിട്ട അടിവസ്ത്രം പോലും എടുക്കാതെ പള്ളി മുറിയിൽ നിന്നും ജീവനും കൊണ്ട് ഇറങ്ങി ഓടുകയുമായിരുന്നു. ഇതിനിടയിൽ താൻ ഒളിച്ചു വച്ചിരുന്ന സ്വർണ്ണം എടുക്കാൻ ഇയാൾക്ക് സമയം കിട്ടിയില്ല. സ്വന്തം ജീവനെക്കാൾ വലുതല്ലല്ലോ ഉണ്ണീശോയുടെ സ്വർണ്ണം . ഇയാളുടെ മുറിയിൽ പല സ്ത്രീകളും രാത്രി കാല സന്ദർശകരായിരുന്നു. അതിൽ ആരോ ഊരി വച്ചതാണ് നാല് പവനോളം തൂക്കം വരുന്ന ഒരു താലി മാല എന്ന് നാട്ടുകാർ സംശയിക്കുന്നു.
മാത്രമല്ല ഇയാൾ മുൻപ് സേവനം ചെയ്തിരുന്ന പള്ളിയിൽ നിന്നും ഇത്തരത്തിൽ അപഹരിച്ച മുൻപരിചയമാണ് ഇവിടെയും പ്രയോഗിച്ചത്. ദരിദ്രകുടുംബത്തിൽ ജനിച്ച ഇയാളുടെ കുടുംബത്തിന്റെ ആസ്തി ഇന്ന് കോടികളാണ്. സഞ്ചരിക്കാൻ ലക്ഷ്യറി കാറും. വെറും കുർബാന പണം കൊണ്ട് ഇത്തരം ആഡംബരം നടത്താൻ എങ്ങനെ കഴിയുന്നു എന്ന് ചിന്തിക്കാൻ സാധിക്കാത്ത വിശ്വാസികളാണ് ഇവരുടെ വിജയം. ഈ കണ്ടെടുത്ത സ്വർണ്ണത്തെ കുറിച്ചും ഇയാളുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും പോലീസ് അന്വേഷണമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
പള്ളിയിലെ വീട്ടമാരിൽ നിന്നും ഉണ്ണീശോക്ക് എന്ന പേരിലും ദൈവത്ത്ന് എന്ന പേരിലും സ്വർണ്ണം വാങ്ങിയ വിരുതൻ കൂടിയായിരുന്നു വൈദീകൻ . ഇത്തരത്തിൽ സ്ത്രീകളും യുവതികളും കൊടുത്ത സ്വർണ്ണത്തിൽ താലിമാല വരെ ഉണ്ടായിരുന്നു. കുടുംബ പ്രശ്നങ്ങൾ ഉള്ള വീട്ടിൽ പ്രത്യേക പ്രാത്ഥനയും കാണിക്ക വാങ്ങലും സ്ത്രീകളിൽ നിന്നും പതിവായിരുന്നു. ഇത്തരത്തിൽ വാങ്ങുന്ന സ്വർണ്ണത്തിനു കണക്കും പള്ളി രേഖയിൽ ഇല്ലായിരുന്നു.