സ്വന്തം ലേഖകൻ
കൊച്ചി : സംസ്ഥാനത്ത് സ്വർണ്ണവില കുതിച്ചുയരുന്നു. ആറ് ദിവസത്തിന് ശേഷമാണ് സ്വർണ്ണവിലയിൽ ഇന്ന് വർദ്ധനവ് ഉണ്ടായത്.
ഇന്ന് മാത്രം പവന് 400 രൂപകൂടി.ഇതോടെ സ്വർണ്ണവില പവന്36880 രൂപയായി ഉയർന്നു.ഗ്രാമിന്റെ വില 50 രൂപ വർധിച്ച് 4610 രൂപയുമായി. മെയ് 20 മുതൽ 25 വരെ 36,480 രൂപയിൽ തുടരുകയായിരുന്നു സ്വർണ വില.
ഡോളർ ദുർബലമായതോടെ ആഗോളവിപണിയിൽ സ്വർണ വില ഔൺസിന് 1,900 ഡോളർ നിലവാരത്തിലെത്തി. ഡോളർ സൂചിക നാലുമാസത്തെ താഴ്ന്ന നിലവാരത്തിലാണിത്.
യുഎസ് ട്രഷറി ആദായം രണ്ടാഴ്ചയിലെ താഴ്ന്ന നിലവാരമായ 1.57 ശതമാനത്തിലാണ്. പണപ്പെരുപ്പ ഭീഷണിയാണ് ആഗോള വിപണിയിൽ സ്വർണവിലയിലും പ്രതിഫലിച്ചത് .
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 49,049 രൂപയുമായി. വെള്ളിയിലും സമാനമായ വിലവർധനവുണ്ടായിട്ടുണ്ട്.