കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും കൂടി. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് വർദ്ധിച്ചത്. ഇതോടെ ഗ്രാമിന് 4,570 രൂപയും പവന് 36,560 രൂപയുമായി.
അന്താരാഷ്ട്ര വിപണിയിൽ സ്വർണ വില ട്രോയ് ഔൺസിന് 1,803 ഡോളറായി ഉയർന്നു. ഈ വില വർധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. വ്യാഴാഴ്ച ആഭ്യന്തര വിപണിയിൽ പവന് 240 രൂപ വർധിച്ചതിന് പിന്നാലെയാണ് ഇന്നും വില ഉയർന്നത്. രണ്ടു ദിവസത്തിനിടെ പവന് 560 രൂപയാണ് കൂടിയത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക