സ്വർണ്ണക്കടത്ത് രഹസ്യ വിവരം നൽകിയ വ്യക്തിക്ക് പ്രതിഫലം 45 ലക്ഷം.

തിരുവനന്തപുരം:തിരുവനന്തപുരം സ്വർണ്ണക്കടത്ത് നടത്തിയ കേസിൽ സ്വർണ്ണം പിടികൂടാൻ സഹായകമായ രഹസ്യ വിവരങ്ങൾ കൈമാറിയ വ്യക്തിയ്ക്ക് കസ്റ്റംസ് പ്രതിഫലം കൈമാറിയതായി റിപ്പോർട്ട്. 45 ലക്ഷം രൂപയാണ് രഹസ്യ വിവരം നൽകിയ വ്യക്തിയ്ക്ക് പ്രതിഫലമായി ലഭിക്കുക. 22.50 ലക്ഷം രൂപ അഡ്വാൻസായി കൈമാറിയെന്നാണ് സൂചന. 13.5 കോടി രൂപ വില വരുന്ന 30 കിലോ സ്വർണ്ണമാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും കസ്റ്റംസ് പിടികൂടിയത്.

വിവരം കൈമാറിയ വ്യക്തയെ കുറിച്ചുള്ള വിവരം കസ്റ്റംസ് വെളിപ്പെടുത്തിയിട്ടില്ല. ഇക്കഴിഞ്ഞ ജൂലൈ മാസം ആദ്യമാണ് രാജ്യാന്തര വിമാനത്താവളത്തിൽ നയതന്ത്ര ബാഗേജ് എത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. ശുചിമുറി ഉപകരണങ്ങൾ അടങ്ങിയ പെട്ടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്വർണ്ണക്കടത്തിനെ കുറിച്ച് കൃത്യമായ വിവരം നൽകുന്നവർക്ക് ഒരു ഗ്രാമിന് 150 രൂപയാണ് പ്രതിഫലമായി നൽകുന്നത്. ആദ്യഘട്ടത്തിൽ അഡ്വാൻസായി പണം നൽകിയാൽ ഗ്രാമിന് 75 രൂപ. 1000 ഗ്രാം ആണ് ഒരു കിലോ സ്വർണം. അങ്ങനെയാമെങ്കിൽ ഒരു കിലോ സ്വർണ്ണത്തിന് അഡ്വാൻസ് പ്രതിഫലമായി 75,000 രൂപയാണ് ലഭിക്കുക. 30 കിലോ സ്വർണ്ണത്തിന് 22.50 ലക്ഷം രൂപ ആദ്യഘട്ടത്തിൽ നൽകും. കേസ് പൂർത്തിയായ ശേഷമായിരിക്കും ബാക്കി തുക ലഭിക്കുക.

കേന്ദ്ര സർക്കാരിന്റെ പ്രത്യേക ഫണ്ടിൽ നിന്നാണ് സ്വർണ്ണക്കടത്തിനെ കുറിച്ച് വിവരം നൽകുന്നവർക്ക് പ്രതിഫലം നൽകുന്നത്. സ്വർണ്ണം പിടികൂടിയതിന് ശേഷം പകുതി തുക അഡ്വാൻസായി നൽകും. ബാക്കി കേസ് പൂർത്തിയായതിന് ശേഷം കൈമാറും. രഹസ്യ വിവരം നൽകിയ വ്യക്തി ആവശ്യപ്പെടുന്ന സ്ഥലത്ത് കറൻസിയായാണ് തുക നൽകുന്നത്. പ്രതിഫലമായി ലഭിക്കുന്ന തുകയ്ക്ക് നികുതി ബാധകമല്ല.

Top