ആൻജിയോഗ്രാമിന് തൊട്ടുമുൻപ് നെഞ്ചുവേദന മാറിയെന്ന് സ്വപ്ന; ഡോക്‌ടർമാരുടെ ചികിത്സാവിധി കേട്ടപ്പോൾ സ്വപ്‌നയുടെ നെഞ്ചുവേദന പമ്പ കടന്നു; ഡിസ്ചാർജ് വാങ്ങി തിരികെ ജയിലിലേക്ക്

കൊച്ചി :സഹിക്കാനാവാത്ത നെഞ്ചുവേദനയെ തുടർന്ന് ഒരാഴ്‌ചയിലധികം ആശുപത്രിയിൽ കഴിഞ്ഞ സ്വ‌പ്‌ന സുരേഷിന്റെ അടവുകൾ പാളിയിരിക്കയാണ് . ആൻജിയോഗ്രാം പരിശോധനയ്‌ക്ക് മുമ്പാണ് സ്വപ്‌ന മലക്കം മറിഞ്ഞത്. ആൻജിയോഗ്രാം നടത്താൻ സമ്മതപത്രം എഴുതി വാങ്ങാനെത്തിയ മെഡിക്കൽ സംഘത്തോട് നെഞ്ചുവേദന മാറിയെന്നും പരിശോധന പിന്നീടാകാമെന്നും സ്വപ്‌ന പറയുകയായിരുന്നു. ഇതോടെ സ്വപ്‌നയ്‌ക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് മെഡിക്കൽ ബോർഡ് വിധിയെഴുതുകയായിരുന്നു.

നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞ് ദിവസങ്ങളോളം ആശുപത്രിയിൽ കഴിഞ്ഞ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ആൻജിയോഗ്രാം പരിശോധനയ്ക്ക് തൊട്ടുമുൻപ് ‘വേദന മാറി’. തൃശൂർ മെഡിക്കൽ കോളജിൽ ഇന്നലെ പരിശോധനയ്ക്ക് തൊട്ടുമുൻപ് സ്വപ്ന വിസമ്മതം അറിയിക്കുകയായിരുന്നു. ആൻജിയോഗ്രാം പരിശോധനയ്ക്ക് സമ്മതപത്രം ഒപ്പിട്ടുവാങ്ങാനായെത്തിയ മെഡിക്കൽ സംഘത്തോട് നെഞ്ചുവേദന മാറിയെന്നും പരിശോധന ഇപ്പോൾ വേണ്ടെന്നും സ്വപ്ന അറിയിക്കുകയായിരുന്നു.

സ്വപ്നയ്ക്കു കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് മെഡിക്കൽ ബോർഡ് വീണ്ടും സ്ഥിരീകരിച്ചിട്ടുണ്ട്. തുടർന്ന് സ്വപ്നയെയും വയറുവേദനയെ തുടർന്ന് എൻഡോസ്കോപ്പിക്ക് വിധേയനായ കെ ടി റമീസിനെയും ജയിലിലേക്ക് തിരിച്ചയച്ചു. സ്വപ്നയുടെ ആശുപത്രി വാസം നാടകമായിരുന്നുവെന്ന സംശയമാണ് ജയിൽവകുപ്പിനുള്ളത്. സ്വപ്നയെയും റമീസിനെയും എൻഐഎ വീണ്ടും ചോദ്യംചെയ്യാൻ ഒരുങ്ങുകയാണ്. മൊഴിയിലെ വൈരുധ്യങ്ങൾ ഒഴ‍ിവാക്കാനും തുടർനട‌പടികൾ ആസൂത്രണം ചെയ്യാനും വേണ്ടിയാണ് ഒരേസമയം ഇരുവരും ആശ‍ുപത്രിവാസം ഉറപ്പാക്കിയതെന്ന സംശയമാണ് അന്വേഷണ സംഘത്തിന് അടക്കമുള്ളത്.

നെഞ്ചുവേദനയെ തുടർന്ന് ആദ്യം സ്വപ്നയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ സ്വപ്നയ്ക്ക് ഒരുതരത്തിലുമുള്ള ആരോഗ്യ പ്രശ്നങ്ങളുമില്ലെന്ന് മെ‍ഡിക്കൽ ബോർഡ് സാക്ഷ്യപ്പെടുത്തി. തുടർന്ന് ജയിലിലേക്ക് മടക്കി. ഇതിന്റെ തൊട്ടടുത്ത ദിവസമാണ് നെഞ്ചുവേദനയെ തുടർന്ന് സ്വപ്നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രി‍യിൽ സന്ദർശകരെ അനുവദിക്കരുതെന്നും പുറംലോകവുമായി ആശയ വിനിമയത്തിന് അവസരം ഒരുക്കരുതെന്നും ജയിൽ സൂപ്രണ്ടുമാർ പൊലീസ‍ിന് കത്തു നൽകിയിരുന്നു. എന്നാൽ, സ്വപ്ന ആശുപത്രി സെല്ലിനുള്ളിൽനിന്ന് ഫോൺ ചെയ്തെന്ന സൂചന ലഭിച്ചതോടെയാണ് ആശുപത്രിവാസം ആസൂത്രിതമെന്ന സംശയം ശക്തമായത്.

സ്വപ്നയേയും റമീസിനേയും എൻ.ഐ.എ വീണ്ടും ചോദ്യംചെയ്യാൻ ഒരുങ്ങുന്നതിനിടെ തങ്ങളുടെ മൊഴിയിലെ വൈരുദ്ധ്യങ്ങൾ ഒഴ‍ിവാക്കാനും തുടർനട‌പടികൾ ആസൂത്രണം ചെയ്യാനും വേണ്ടിയാണ് ഒരേസമയം ഇരുവരും ആശ‍ുപത്രിവാസം ഒപ്പിച്ചതെന്നാണ് പ്രധാന സംശയം. ആശുപത്രി‍യിൽ ഇവർക്ക് സന്ദർശകരെ അനുവദിക്കരുതെന്നും പുറംലോകവുമായി ആശയ വിനിമയത്തിന് അവസരം ഒരുക്കരുതെന്നും കാട്ടി ജയിൽ സൂപ്രണ്ടുമാർ പൊലീസ‍ിന് കത്ത് നൽകിയിരുന്നു. എന്നാൽ സ്വ‌പ്‌ന ആശുപത്രി സെല്ലിനുള്ളിൽനിന്ന് ഫോൺ ചെയ്തെന്ന സൂചന ലഭിച്ചതോടെ ആശുപത്രിവാസം ആസൂത്രിതമെന്ന സൂചന ശക്തമായിരിക്കുകയാണ്.

സുഖജീവിതം നയിച്ചിരുന്ന സ്വപ്‌നയ്‌ക്കും റമീസിനും ജയിലിലെ കർശന നിയന്ത്രണങ്ങൾ താങ്ങാവുന്നതിനും അപ്പുറം ആയിരുന്നുവെന്നാണ് സൂചന. സെല്ലിനുളളിൽ ഏകാന്തവാസത്തിലായിരുന്നു സ്വപ്‌ന. ഇവരുടെ സെല്ലിന് പുറത്തു സ്ഥാപിച്ച ബോർഡിൽ ഓരോ അരമണിക്കൂർ കൂടുമ്പോഴും രാത്രി പാറാവുകാരെത്തി ഒപ്പിടണമെന്നും സെല്ലിനകം നിരീക്ഷിക്കണമെന്നും ഉത്തരവിലുണ്ടായിരുന്നു. പകൽ സമയത്ത് മറ്റു തടവുകാരെ പുറത്തിറക്കുന്ന കൂട്ടത്തിലും സ്വപ്നയെ പുറത്തിറക്കിയിരുന്നില്ല. റമീസിനെ പാർപ്പിച്ചിട്ടുള്ള അതിസുരക്ഷാ ജയിലിലും സ്ഥിതി സമാനമായിരുന്നു. ഇതെല്ലാമാണ് ആശുപത്രി നാടകത്തിന് പിന്നിലെ കാരണമെന്നാണ് വിലയിരുത്തൽ.

Top