സ്വര്‍ണ്ണക്കടത്ത് കേസില്‍ ഒളിവില്‍ പോയ സന്ദീപ് നായര്‍ക്ക് ബിജെപിയുമായി അടുത്ത ബന്ധം.കേസിൽ മാ​ഹി സ്വ​ദേ​ശി​യി​ലേ​ക്കും അ​ന്വേ​ഷ​ണം.പ്രമുഖ രാഷ്ട്രീയ നേതാക്കളും ബന്ധം. പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

കോഴിക്കോട്: സ്വര്‍ണ്ണക്കടത്ത് കേസില്‍ ഒളിവില്‍ പോയ സന്ദീപ് നായര്‍ക്ക് ബിജെപിയുമായി അടുത്ത ബന്ധം. സ്വര്‍ണക്കടത്ത് കേസില്‍ പോലിസ് അന്വേഷിക്കുന്ന സ്വപ്ന സുരേഷിന്റെ സുഹൃത്ത് സന്ദീപ് നായരുടെ ബിജെപി ബന്ധം മറനീക്കി പുറത്ത് വന്നു. കേസില്‍ സന്ദീപ് നായരുടെ ഭാര്യ സൗമ്യയെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഫേസ് ബുക്ക് പ്രൊഫൈലില്‍ കൊടുത്തിരിക്കുന്ന ചിത്രങ്ങളും കമന്റുകളും വെളിവാക്കുന്നത് കൃത്യമായ രാഷ്ട്രീയ ബന്ധങ്ങളാണ്. ബിജെപി മുതിര്‍ന്ന നേതാവും മുന്‍ അധ്യക്ഷനുമായ കുമ്മനം രാജശേഖരനുമായി നില്‍ക്കുന്ന ചിത്രം സന്ദീപ് അദ്ദേഹത്തിന്റെ പ്രൊഫൈലില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ബിജെപി നേതാക്കള്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചുള്ള പോസ്റ്റുകളും നിരവധി സന്ദീപിന്റെ പ്രൊഫൈലില്‍ ഉണ്ട്.

കുമ്മനം രാജശേഖരനൊപ്പം നില്‍ക്കുന്നതുള്‍പ്പെടെയുള്ള ചിത്രങ്ങ‍ളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.സ്വർണക്കടത്ത് കേസ് പുറത്തുവന്നപ്പോൾ മുതൽ കേസിലെ മുഖ്യപ്രതി സ്വപ്നയ്ക്ക് പിന്നാലെ സന്ദീപ് നായരും ഒളിവിലാണ്. സ്വപ്നയുടെയും സരിത്തിന്‍റെത്തെയും അടുത്ത സുഹൃത്തുകൂടിയായ സന്ദീപിന്‍റെ ബിജെപി ബന്ധമാണ് കൈരളി ന്യൂസ് പുറത്ത് വിട്ടത്. കുമ്മനം രാജേട്ടനൊപ്പം എന്ന പേരിലാണ് ഇൗ ചിത്രം പങ്കുവച്ചിരിക്കുന്നത്.


താനൊരു ബിജെപിക്കാരനാണെന്ന് സന്ദീപ് ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നതും ഇപ്പോള്‍ വാര്‍ത്തയാകുമ്പോള്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ ബിജെപി ബന്ധം കൂടിയാണ് മറ നീക്കി പുറത്ത് വരുന്നത്.സ്വര്‍ണ്ണക്കടത്ത് കേസില്‍ സുപ്രധാന പങ്കാളിയായ ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്. ഇയാളുടെ ഭാര്യ സൗമ്യ ചോദ്യം ചെയ്യാനായി കസ്റ്റംസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സന്ദീപിന് സ്വപ്നയും സരിത്തുമായി ഉള്ള അടുത്ത ബന്ധത്തിന്‍റെ തെളിവാണ് സന്ദീപ് തന്നെ പങ്കുവച്ച യുഎഇ കോസുലേറ്റിന്‍റെ വാഹനത്തിലിരുന്നുള്ള ചിത്രം. അതുകൊണ്ട് തന്നെ സ്വർണക്കടത്തിൽ സന്ദീപിനും പങ്കുണ്ട് എന്നതാണ് കസ്റ്റംസ് നിഗമനം.

2019 ഡിസംബറില്‍ നെടുമങ്ങാടുള്ള സന്ദീപ് നായരുടെ കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനം സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തിരുന്നു. തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചത് സ്വപ്നയാണെന്നും നയതന്ത്ര ഉദ്യോഗസ്ഥ എന്ന നിലയിലുള്ള ക്ഷണം സ്വീകരിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് സ്പീക്കര്‍ ശ്രീരാമാകൃഷ്ണന്റെ വിശദീകരണം.സ്വപ്ന സുരേഷ് സ്പീക്കര്‍ക്കൊപ്പം ചടങ്ങില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും പുറത്തു വന്നിരുന്നു. ഇതിനിടേയാണ് സന്ദീപ് നായരുടെ ബിജെപി ബന്ധം പുറത്ത് വന്നത്. താന്‍ ബിജെപി പ്രവര്‍ത്തകന്‍ തന്നേയാണെന്ന സന്ദീപ് നായരുടെ എഫ്ബി കമ്മന്റിന്റെ സ്‌ക്രീന്‍ ഷോട്ടും പുറത്ത് വന്നിട്ടുണ്ട്.

അതേസമയം യു​എ​ഇ കോ​ണ്‍​സു​ലേ​റ്റി​ന്‍റെ ന​യ​ത​ന്ത്ര പാ​ര്‍​സ​ലി​ന്‍റെ മ​റ​വി​ല്‍ സ്വ​ര്‍​ണം ക​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം മാ​ഹി​യി​ലേ​ക്കും. ദു​ബാ​യി​യി​ല്‍ പ്ര​മു​ഖ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ഉ​ന്ന​ത​നും അ​തി സ​മ്പ​ന്ന​നു​മാ​യ മാ​ഹി സ്വ​ദേ​ശി​യി​ലേ​ക്കാ​ണ് അ​ന്വേ​ഷ​ണം എ​ത്തി നി​ല്‍​ക്കു​ന്ന​ത്.

കേ​ര​ള സ​ഭ​യ്ക്കു വ​രെ ചു​ക്കാ​ന്‍ പി​ടി​ച്ച പ്ര​മു​ഖ​രി​ല്‍ ഒ​രാ​ളാ​യ ഇ​യാ​ളു​ടെ ദു​ബാ​യി ദേ​ര​യി​ലെ ഓ​ഫീ​സി​ല്‍ സ്വ​പ്‌​ന സു​രേ​ഷ് നി​ത്യ​സ​ന്ദ​ര്‍​ശ​ക​യാ​യി​രു​ന്നു​വെ​ന്ന വി​വ​ര​വും പു​റ​ത്തു വ​ന്നി​ട്ടു​ണ്ട്.കേ​ര​ള​ത്തി​ലെ പ്ര​മു​ഖ നേ​താ​ക്ക​ളു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള ഇ​യാ​ളും ദു​ബാ​യി​യി​ലെ ഇ​ട​തു സ​ഹ​യാ​ത്രി​ക​നാ​യ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നും സ്വ​പ്‌​ന സു​രേ​ഷു​മാ​യി ന​ട​ത്തി​യി​ട്ടു​ള്ള ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ചു ദു​ബാ​യി​യി​ലെ പാ​ര്‍​ട്ടി അ​നു​ഭാ​വി​ക​ള്‍ കേ​ര​ള​ത്തി​ലെ ഉ​ന്ന​ത​രാ​യ ഇ​ട​തു നേ​താ​ക്ക​ള്‍​ക്കു വി​ല​പ്പെ​ട്ട ചി​ല വി​വ​ര​ങ്ങ​ള്‍ കൈ​മാ​റി​യി​ട്ടു​ള്ള​താ​യും അ​റി​യു​ന്നു.

സാ​ധാ​ര​ണ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രു​മാ​യി യാ​തൊ​രു ബ​ന്ധ​വും പു​ല​ര്‍​ത്താ​ത്ത സ​മ്പ​ന്ന​നും ഒ​പ്പം മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നും സ്വ​പ്‌​ന ദു​ബാ​യി​യി​ല്‍ എ​ത്തി​യാ​ല്‍ ജു​മൈ​റ​യി​ലെ ആ​ഡം​ബ​ര റി​സോ​ര്‍​ട്ടി​ല്‍ ഒ​ത്തു ചേ​രാ​റു​ണ്ടെ​ന്നും അ​തീ​വ ര​ഹ​സ്യ​മാ​യ ഈ ​കൂ​ടിച്ചേ​ര​ലു​ക​ളി​ല്‍ ദു​ബാ​യി​യി​ലെ പ്ര​മു​ഖ വ്യ​വ​സാ​യി​ക​ളും പ​ങ്കെ​ടു​ക്കാ​റു​ണ്ടെ​ന്ന ുമുള്ള വി​വ​ര​മാ​ണ് ഒ​ടു​വി​ല്‍ പു​റ​ത്തു വ​ന്നി​ട്ടു​ള്ള​ത്.

സ്വ​പ്‌​ന​യു​ടെ ക​ള്ള​ക്ക​ട​ത്ത് പി​ടി​ക്ക​പ്പെ​ട്ട​തോ​ടെ കേ​ര​ള​ത്തി​ലെ പ്ര​മു​ഖ​ര്‍​ക്കൊ​പ്പം ദു​ബാ​യി​യി​ലെ സ​മ്പ​ന്ന​രാ​യ ചി​ല​രും അ​ങ്ക​ലാ​പ്പി​ലാ​യി​ട്ടു​ണ്ട്. സ്വ​പ്‌​ന സു​രേ​ഷി​നോ​ടൊ​പ്പം വി​വി​ധ പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ക​യും സെ​ല്‍​ഫി എ​ടു​ക്കു​ക​യും ചെ​യ്തി​ട്ടു​ള്ള പ്ര​മു​ഖ​രാ​ണ് ഇ​പ്പോ​ള്‍ ആ​ശ​ങ്ക​യി​ൽ ആ​യി​ട്ടു​ള്ള​ത്. ഏ​തു പ്ര​ശ്‌​ന​ത്തി​നു പ​രി​ഹാ​രം കാ​ണാ​ന്‍ പ്രാ​പ്തി​യു​ള്ള ആ​ളാ​യി​ട്ടാ​ണ് സ്വ​പ്‌​ന പ​ല സ്ഥ​ല​ത്തും അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ യു​ഡി​എ​ഫ് മ​ന്ത്രി​സ​ഭ​യി​ലെ ഒ​രു പ്ര​മു​ഖ​ന്‍ ദു​ബാ​യി സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ​പ്പോ​ള്‍ ഹാ​യാ​ത്ത് റീ​ജ​ന്‍​സി ഹോ​ട്ട​ലി​ല്‍ ഈ ​പ്ര​മു​ഖ​നെ കാ​ണാ​ന്‍ സ്വ​പ്‌​ന എ​ത്തി​യി​രു​ന്നു.

Top